# ‘ആ സീരിയലോടെ കടുത്ത വിശ്വാസിയായി മാറി, മത്സ്യ – മാംസങ്ങളൊന്നും ഭക്ഷിച്ചിരുന്നില്ല’; തുറന്ന് പറഞ്ഞ് ശ്രീക്കുട്ടി

- Link: https://ml.b4blaze.com/film-news/sreekutty-about-her-life
- Published: 2024-03-17T21:02:32+05:30
- Author: Ajay

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകുട്ടി. യൂട്യൂബ് വീഡിയോസിലൂടെ എല്ലാ വിശേഷങ്ങളും
താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പോയതിനെ കുറിച്ചാണ് ശ്രീക്കുട്ടിയുടെ
പുതിയ വീഡിയോ. ഗുരുവായൂരിൽ പോയി വന്നിട്ട് കുറച്ച് ദിവസമായെങ്കിലും വീഡിയോ അപ്ലോഡ് 
ചെയ്യാൻ വൈകി. ഫുഡ് പോയിസൺ അടിച്ചു കിടപ്പിലായി പോയതുകൊണ്ടാണ് ലേറ്റ് ആയതെന്നാണ് ശ്രീക്കുട്ടി
ആദ്യമേ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sreekutty1.jpg?resize
=995%2C554&ssl=1)

ഇന്ന് നിങ്ങൾ അറിയപ്പെടുന്ന വിധം എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ​ഗുരുവായൂരപ്പന്റെ
അനുഗ്രഹമാണെന്ന് താരം പറയുന്നു. ഗുരുവായൂരപ്പൻ എന്ന സീരിയലിലൂടെയാണ് കരിയറിൽ ശ്രദ്ധ
നേടാൻ സാധിച്ചത്. ഗുരുവായൂരപ്പനിൽ മഞ്ജുള എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ഗുരുവായൂരപ്പൻ
സീരിയലിന്റെ സമയത്താണ് ഞാൻ കടുത്ത വിശ്വാസിയായി മാറിയത്. മത്സ്യ – മാംസങ്ങളൊന്നും ഭക്ഷിക്കുമായിരുന്നില്ല.
പ്യുയർ വെജ് ആയിരുന്നു. വിവാഹത്തിന് ശേഷമാണ് അതൊക്കെ മാറിയത് എന്നും നടി പറയുന്നു.

അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി ക്ഷേത്രത്തിൽ വന്നപ്പോൾ തിക്കും തിരക്കും കാരണം
മണിക്കൂറുകളോളം ക്യു നിന്നാണ് അകത്ത് കയറിയത്. പക്ഷെ എന്നിട്ടും ഗുരുവായൂരപ്പനെ ശരിക്കൊന്ന്
തൊഴാൻ സാധിച്ചില്ല. പിന്നീട് കുറച്ച് കാലം കഴിഞ്ഞിട്ടാണ് ഗുരുവായൂരപ്പൻ എന്ന സീരിയലിൽ
അവസരം കിട്ടിയത്. അതിന് ശേഷം ഇന്ന് വരെ ക്യൂ നിന്ന് കാണേണ്ടി വന്നിട്ടില്ല. പ്രത്യേക
പരിഗണനയിൽ അകത്ത് കയറി, ഗുരുവായൂരപ്പനെ കൺകുളിർക്കെ കണ്ട് തൊഴാൻ സാധിക്കുന്നുണ്ടെന്നും
താരം പറയുന്നു.
