# ‘അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്’; പിന്തുണയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

- Link: https://ml.b4blaze.com/film-news/sreelakshmi-arackal-fb-post-about-abhishek-jayadeep
- Published: 2024-04-08T22:56:36+05:30
- Author: Ajay

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാവുമെന്ന് ശനിയാഴ്ച
എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഒന്നും രണ്ടുമല്ല, ആറ് പേരാണ് ഒറ്റ
ദിവസത്തില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചത്. ആ ബാച്ചിലെ ആദ്യ മത്സരാര്‍ഥിയായെത്തിയത്
ഐടി പ്രൊഫഷണലും മോഡലുമായ അഭിഷേക് ജയദീപ് ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് ആയി കടന്നുവരുന്നത്.

തൃശൂര്‍ സ്വദേശിയായ അഭിഷേക് മൂന്ന് വര്‍ഷമായി പൂനെയിലാണ് താമസിക്കുന്നത്. ജോലിയ്‌ക്കൊപ്പം
മോഡലിംഗും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഭിഷേക് ഒരു ഗേ ആണ്. തന്റെ
ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് അച്ഛന് ഇതുവരെ അറിയില്ലെന്ന് അഭിഷേക് പറയുന്നു. ബിഗ്
ബോസിലൂടെ അത് പ്രഖ്യാപിക്കുമ്പോള്‍ അച്ഛന്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ
പ്രതീക്ഷ. നന്നായി സംസാരിക്കാനും പെരുമാറാനുമുള്ള കഴിവ് കൊണ്ട് മറ്റുള്ളവരില്‍ നിന്ന്
വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമെന്നാണ് ബിഗ് ബോസ് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഫാഷനോട് അഭിനിവേശം സൂക്ഷിക്കുന്ന ആളുമാണ് അഭിഷേക്. ഇപ്പോഴിതാ അഭിഷേകിനെ പിന്തുണച്ച്
ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍
ആണെന്നാണ് ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

>  
> View this post on Instagram
>  
> [A post shared by Abhishek Jayadeep (@tall_brown_boy)](https://www.instagram.com/p/C0oxMF1PZmd/?utm_source=ig_embed&utm_campaign=loading)

**_കുറിപ്പ് വായിക്കാം_**

_അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്._
 _കൊറോണ കാലത്ത് ലൈവ് ഇടുമ്പോള്‍ ഒരു 
fake id ആയി അവന്‍ വന്നു കമന്റ് ഇട്ടു അങ്ങനെ തുടങ്ങിയ പരിചയം ആണ്._ _സുടുവാവ , സുന,
മമ്മി ഗിരിജ , മുള്ളന്‍ ചന്ദ്രപ്പന്‍ , ഞാന്‍ ഗന്ധര്‍വന്‍ , വിളക്ക് തട്ടി മരിച്ച മധുമക്കി,
ചുക്കാമണി ജിബ്ബില്‍ കുടുങ്ങി മരിച്ചവന്‍ ഇങ്ങനെ എത്ര എത്ര fake id കള്‍ ആണ് എന്നോട്
ദേഷ്യവും ആയി വന്നു നല്ല frnz ആയി മാറിയത്. ഇതുപോലെ വ്യത്യസ്തമായ ഒരു പേരും കൊണ്ട് 
വന്നു പിന്നീട് real ഐഡിയില്‍ കമ്പനി ആയത് ആണ് അഭിഷേക്._ _എനിക്ക് ഇവന്‍ അനിയനെ പോലെ
ആണ്. _ _സോ, നമ്മുടെ പയ്യനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക ??_ _All Kerala fake ids
association (AKFA) president ആയ സുന കുത്തിച്ചത്ത സന യേ അടുത്ത തവണ bigbossil വിളിക്കാന്‍
നമുക്ക് പ്രാര്‍ത്ഥിക്കാം ????_ _അഭിഷേക് ഉപയോഗിച്ചിരുന്ന fake id യുടെ പേര് AKFA യില്
ഞങള്‍ അന്നൗണ്‍സ് ചെയ്തിട്ട് ഉണ്ട് , ഞങ്ങളോട് ഒത്ത് ആ രഹസ്യം മണ്ണടിയും._
