# മോശം കമന്റിട്ട്, പേഴ്‌സണല്‍ മേസേജില്‍ ഫ്ളേര്‍ട്ട് ചെയ്യുന്നവരുണ്ട്!! കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യമെന്ന് വൈറല്‍ സാരീ ഗേള്‍ ശ്രീലക്ഷ്മി

- Link: https://ml.b4blaze.com/film-news/sreelakshmi-satheesh-about-cyber-attack
- Published: 2024-04-04T16:49:39+05:30
- Author: Anu

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ മോഡലാണ് മലയാളിയായ ശ്രീലക്ഷ്മി
സതീഷ്. സാരീ ഫോട്ടോഷൂട്ടിലൂടെയാണ് ആര്‍ജിവി ശ്രീലക്ഷ്മിയെ ശ്രദ്ധിക്കുന്നതും ബോളിവുഡിലേക്ക്
ക്ഷണിച്ചതും. തുടര്‍ന്ന് ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. നടിയാകുന്നതോടെ
താരം പേരും മാറ്റിയിരുന്നു. ശ്രീലക്ഷ്മി എന്ന പേരുമാറ്റി ആരാധ്യ ദേവി എന്നാക്കി മാറ്റുകയും
ചെയ്തു.

പിന്നാലെ താരത്തിന്റെ അതീവ ഗ്ലാമറസ് വീഡിയോകളാണ് ആരാധകലോകം കണ്ടത്.
 പിന്നാലെ അതിന്
ശേഷം താരം പങ്കുവച്ച ഗ്ലാമറസ് വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പിന്നാലെ വലിയ
സൈബര്‍ ആക്രമണവും താരത്തിന് നേരെ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശകരോട് പ്രതികരിച്ചിരിക്കുകയാണ്
ശ്രീലക്ഷ്മി.  രാം ഗോപാല്‍ വര്‍മ്മ തന്റെ സമ്മതം ചോദിച്ചതിന് ശേഷമാണ് ആ വീഡിയോ പങ്കുവച്ചതെന്ന്
ശ്രീലക്ഷ്മി പറയുന്നു. ആര്‍ക്കും അറിയില്ല ഇക്കാര്യം. വെള്ള സാരിയുടുത്ത ഒരു റീല്‍ 
കണ്ടപ്പോള്‍ അദ്ദേഹം, ഞാന്‍ ഇത് പോസ്റ്റ് ചെയ്തോട്ടെ എന്നാണ് ചോദിച്ചത്. ഇത്രയും വലിയൊരു
സംവിധായകന്‍ എന്നോട് സമ്മതം ചോദിക്കുകയാണ്. ഇതുവരെ അദ്ദേഹം പങ്കുവച്ച എല്ലാ വീഡിയോകളും
സമ്മതം ചോദിച്ചാണ് പങ്കുവച്ചിട്ടുള്ളതെന്നും താരം പറയുന്നു.

ഒരു സാധാരണ നാട്ടിന്‍ പുറത്തുനിന്നും വരുന്ന ആളാണ് ഞാന്‍. രാം ഗോപാല്‍ വര്‍മ്മ വീഡിയോ
പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. അദ്ദേഹം ഒരു വുമനൈസറാണ്
എന്നൊക്കെ പറഞ്ഞിട്ടായിരുന്നു വിമര്‍ശനം. എന്നാല്‍ ഞാന്‍ നോക്കിയത് അദ്ദേഹം തനിക്ക്
ഒരു വ്യക്തി എന്ന രീതിയില്‍ തരുന്ന ബഹുമാനമാണ്. എനിക്ക് നല്‍കിയ ബഹുമാനം തന്നെയാണ് 
അദ്ദേഹത്തിന് തിരിച്ചു നല്‍കുന്നത്. ഈ നിമിഷം വരെ അദ്ദേഹം തന്നോട് വളരെ ഒഫീഷ്യലായിട്ടാണ്
എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുള്ളത്. കംഫര്‍ട്ട് നോക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും
ശ്രീലക്ഷ്മി പറയുന്നു.
  സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വിമര്‍ശനങ്ങളോട് ശ്രീലക്ഷ്മി 
പറയുന്നതിങ്ങനെ,’നമ്മളെ കണ്‍സേണ്‍ ചെയ്ത് പറയുന്നവരുണ്ട്. എന്നാല്‍ കമന്റില്‍ മോശമായിട്ട്
പറഞ്ഞിട്ട്, പേഴ്‌സണല്‍ മേസേജില്‍ വന്ന് ഫ്ളേര്‍ട്ട് ചെയ്യുന്ന ആള്‍ക്കാരുണ്ട്. അവരെയാണ്
മനസിലാവാത്തത്. ഒന്നാമത്തെ പ്രശ്‌നം കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമാണെന്നും
താരം പറയുന്നു. പിന്നെ തനിക്കെതിരെയുള്ള കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്.
തനിക്ക് തന്റെ ശരീരത്തില്‍ കോണ്‍ഫിഡന്‍സുണ്ടെന്നും താരം പറയുന്നു.ി
