# ഭാവന ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടി..! ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍!

- Link: https://ml.b4blaze.com/film-news/sreenath-bhasi-about-bhavana
- Published: 2022-09-23T08:44:17+05:30
- Author: B4blaze News Desk

യുവാക്കളായ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രീനാഥ് ഭാസി എന്ന പേര് തന്നെ വലിയ ആവേശമാണ്..
താരത്തിന്റെ ഏറ്റവും പുതിയ സിനിമ ചട്ടമ്പി റിലീസിന് ഒരുങ്ങുകയാണ്.. ഇപ്പോഴിതാ സിനിമയുടെ
പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ വെച്ച നടി ഭാവനയെ കുറിച്ച് ശ്രീനാഥ് ഭാസി പറഞ്ഞ
കാര്യങ്ങളാണ് ആരാധകരും ഏറ്റെടുക്കുന്നത്.. ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്
ശ്രീനാഥ് ഭാസി മറുപടി പറഞ്ഞത്.. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടിയാണ്
ഭാവന എന്നാണ് ശ്രീനാഥ് ഭാസി

![Sreenath Bhasi (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
Sreenath-Bhasi-2.jpg?resize=1080%2C617&ssl=1)

ഭാവനയെ കുറിച്ച് പറഞ്ഞത്.. ഹണിബീ എന്ന സിനിമയാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്.. അത്
ശ്രീനാഥ് ഭാസിയുടെ സിനിമാ ലോകത്തെ തുടക്കകാലമാണ്.. ഭാവന അന്നും വലിയ ആര്‍ട്ടിസ്റ്റ്
ആയിരുന്നിട്ട് കൂടി തന്നോട് എല്ലാം വളരെ സൗഹൃദപരമായ പെരുമാറ്റം ആയിരുന്നു എന്നാണ് ശ്രീനാഥ്
ഭാസി പറഞ്ഞത്.. സിനിമാക്കാര്‍ക്കിടയില്‍ താന്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരെ കുറിച്ച്
പറയുകയായിരുന്നു ശ്രീനാഥ് ഭാസി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-4.jpg?resize
=1280%2C720&ssl=1)

മഞ്ജുപിള്ള, ആസിഫ് അലി, ഷെയ്ന്‍ നിഗം, സൗബിന്‍, നിവിന്‍ പോളി എന്നിങ്ങനെ താന്‍ ഒപ്പം
അഭിനയിച്ച എല്ലാ താരങ്ങളെ കുറിച്ചും ശ്രീനാഥ് ഭാസി പറയുകയുണ്ടായി.. ഷെയ്ന്‍ നിഗം സെറ്റില്‍
എല്ലാം വളരെ ഹെല്‍പ്പ്ഫുള്‍ ആണെന്നും.. അവന്‍ നിങ്ങള്‍ കാണുന്നപോലെ തന്നെയുള്ള വ്യക്തിയാണെന്നും
നടന്‍ പറഞ്ഞു..മഞ്ജു പിള്ള എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്..
എനിക്ക് മഞ്ജു ചേച്ചിയെ വലിയ ഇഷ്ടമാണെന്നും ശ്രീനാഥ് ഭാസി അഭിമുഖത്തില്‍ വെച്ച് പറഞ്ഞു..
ഹോം എന്ന ചിത്രത്തിലാണ് മഞ്ജുപിള്ള ശ്രീനാഥ് ഭാസിയുടെ അമ്മ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/ManjuPillai_Facebook_1092021_1200.
jpg?resize=1200%2C1000&ssl=1)

വേഷത്തില്‍ എത്തിയിരുന്നത്.. ആസിഫ് അലിയുമായും തനിക്ക് നല്ല സൗഹൃദമാണ്.. അവന്റെ വിവാഹത്തിന്
വിളിച്ചിട്ട് പോകാന്‍ സാധിക്കാഞ്ഞത് അവന് വലിയ വിഷമം ആയെന്നും സൗബിന്‍ നമുക്ക് എല്ലാം
ഒരു ഇന്‍സ്പിരേഷന്‍ ആണെന്നും.. നിവിന്‍ സിനിമയിലും ജീവിതത്തിലും ഫുള്‍ ചളിയാണെന്നും
എന്റെ നല്ല സുഹൃത്താണെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.
