# അടുത്ത സുഹൃത്തിനോട്‌പോലും ചാന്‍സ് ചോദിക്കില്ല..! – ശ്രീനാഥ് ഭാസി

- Link: https://ml.b4blaze.com/film-news/sreenath-bhasi-about-film-selection
- Published: 2022-09-27T14:37:45+05:30
- Author: B4blaze News Desk

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ കേസ് എടുക്കുകയും
അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. താരത്തിന്റെ അഭിമുഖങ്ങളും
ഈ സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി നടക്കുകയാണ്.
ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ കുറിച്ചും സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും
നടന്‍ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreenath-bhasi-1.
jpg?resize=1280%2C720&ssl=1)

താന്‍ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളോട് പോലും ചാന്‍സ് ചോദിക്കില്ലെന്നാണ് ശ്രീനാഥ്
ഭാസി അഭിമുഖത്തില്‍ പറഞ്ഞത്.. ഓരോ കഥാപാത്രങ്ങളും സിനിമകളും ഞാന്‍ ആയിട്ട് തിരഞ്ഞെടുക്കുന്നതല്ല.
എനിക്ക് വരുന്ന ഓപ്ഷന്‍സില്‍ നിന്നാണ് ഞാന്‍ ഇത് ചെയ്യാം അല്ലെങ്കില്‍ ഇത് ചെയ്താല്‍
നന്നായിരിക്കും എന്ന് തോന്നി തിരഞ്ഞെടുക്കുന്നതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreenath-bhasi.1-
jpg.jpg?resize=1200%2C628&ssl=1)

അങ്ങനെയാണ് എന്റെ സിനിമ സെലക്ഷന്‍..എല്ലാ കഥാപാത്രങ്ങളും ഒരു അനുഗ്രഹമാണ്.. അത് പ്രേക്ഷകര്‍
തരുന്ന അനുഗ്രഹവും പ്രാര്‍ത്ഥനയും കൂടിയാണ്.. അല്ലാതെ കഥാപാത്രങ്ങളെ അങ്ങോട്ട് തേടി
പോകാറില്ല.. അത് ഞാന്‍ ചെയ്താല്‍ നന്നാകും എന്ന് ഫിലീം മേക്കറിന് തോന്നുമ്പോഴാണല്ലോ..
ഓഫര്‍ വരുന്നത്.. അങ്ങോട്ട് പോയി കഥാപാത്രങ്ങള്‍ ചോദിക്കാന്‍ സാധിക്കില്ല..

![cropped-Sreenath-Bhasi-3.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/04/cropped-Sreenath-Bhasi-3.jpg?resize=640%2C853&ssl=1)

അതിപ്പോള്‍ അടുത്ത സുഹൃത്ത് ആണെങ്കില്‍ പോലും അങ്ങോട്ട് പോയി എനിക്ക് റോള്‍ ചോദിക്കാന്‍
സാധിക്കില്ല.. അതല്ല അതിന്റെ ശരി.. അത് ആ ഫിലീം മേക്കര്‍ ആരെയെങ്കിലും മനസ്സില്‍ കണ്ടായിരിക്കും
തയ്യാറാക്കിയത്.. എനിക്ക് നല്ല റോളുകള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാറ് മാത്രമാണ്
ചെയ്യുന്നത് എന്നും നടന്‍ പറഞ്ഞു.
