# സിനിമ വിടാം എന്ന് തീരുമാനിച്ചു..!! തുറന്ന്  പറഞ്ഞ്‌ ശ്രീനാഥ് ഭാസി..!!

- Link: https://ml.b4blaze.com/film-news/sreenath-bhasi-about-his-film-career
- Published: 2022-04-09T09:45:08+05:30
- Author: Rahul

ഒരു റേഡിയോ ജോക്കിയായിട്ടായിരുന്നു ശ്രീനാഥ് ഭാസി തന്റെ കരിയര്‍ ആരംഭിച്ചത്. പ്രണയം
എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ മുഖം കാണിച്ച ഈ യുവനടന്‍ ഇന്നിപ്പോള്‍ സിനിമാ രംഗത്ത്
ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു മുഖമായി മാറിയിരിക്കുകയാണ്. റേഡിയോ ജോക്കിയില്‍ നിന്ന്
തുടങ്ങി അഭിനയം, ആലാപനം, എന്നീ മേഖലകളില്‍ എല്ലാം ശ്രീനാഥ് ഭാസി ശോഭിച്ചു. യുവാക്കളുടെ
ഹരമായി മാറുകയായിരുന്നു പിന്നീട് ഇദ്ദേഹം. ഇപ്പോഴിതാ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം
തീര്‍ത്ത ഭീഷ്മപര്‍വ്വം എന്ന സിനിമയിലും ഒരു പ്രധാന വേഷത്തില്‍ എത്തി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sreenath-bhasi1-
240x300.jpg?resize=1157%2C1446&ssl=1)

വീണ്ടും പ്രേക്ഷരുടെ കൈയ്യടി നേടിയിരിക്കുകയാണ് ശ്രീനാഥ്. സിനിമ എന്ന വലിയൊരു ഇന്‍ഡസട്രിയില്‍
തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ഈ നടന് സാധിച്ചിട്ടുണ്ട്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍
ശ്രീനാഥിനെ തേടി എത്തുമ്പോഴും ഒരു കാലത്ത് സിനിമ വിടാന്‍ തീരുമാനിച്ചതിനെ കുറിച്ച് 
താരം തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 
തുടക്ക കാലത്ത് തന്നെ സിനിമ വിട്ട് വിദേശത്ത് പോയി ജോലി നോക്കാന്‍ തീരുമാനിച്ചിരുന്നു
എന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്. പല സിനിമകളോടും നോ പറഞ്ഞ മാസങ്ങളോളം താരം ഇന്‍ഡസ്ട്രിയില്‍
നിന്ന് തന്നെ വിട്ടുനിന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്നാല്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sreenath-bhasi-photo-
1-244x300.jpg?resize=1152%2C1416&ssl=1)

പിന്നീട് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, എന്നീ സിനിമകളാണ്
തന്റെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത് എന്നാണ് നടന്‍ പറയുന്നത്. പിന്നീട് ഈ 
മേഖലയില്‍ തന്നെ ഉറച്ച് നില്‍ക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു.അതേസമയം, ഒരു കഥാപാത്രം
വരുമ്പോള്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നും നടത്താറില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അങ്ങനെ പ്ലാന്‍ ചെയ്ത് ചെയ്യാനൊന്നും തനിക്ക് അറിയില്ലെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ക്കുന്നു.
നമ്മുടെ ഏറ്റവും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Sreenath_Bhasi_actor-
200x300.jpg?resize=1044%2C1566&ssl=1)

ബെസ്റ്റ് വേര്‍ഷനുമായിട്ട് ചിലപ്പോള്‍ സെറ്റിലേക്ക് ചെല്ലാന്‍ പറ്റും. അത് മാത്രമേ 
എനിക്ക് ചെയ്യാന്‍ പറ്റുള്ളൂ. പ്രസന്റ് ആയി അവിടെ ഉണ്ടാകുക. കാര്യങ്ങള്‍ ശ്രദ്ധിക്കുക.
അല്ലാതെ എന്റെ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചൊന്നും ഞാന്‍ ആലോചിക്കാറേ ഇല്ല.. ശ്രീനാഥ്
പറയുന്നു… ജീവിതത്തില്‍ ഇനിയും ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്
ഈ കലാകാരന്‍.
