# നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്‍പില്‍! സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം!

- Link: https://ml.b4blaze.com/film-news/sreenath-bhasi-controversy-police-to-question-him-today
- Published: 2022-09-26T09:23:11+05:30
- Author: B4blaze News Desk

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ്
ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പോലീസ് സ്‌റ്റേഷനില്‍
വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. അഭിമുഖത്തില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നും
അസഭ്യവര്‍ഷം നടത്തി എന്നുമായിരുന്നു അവതാരകയുടെ പരാതി. കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ്
ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്നത്. സംഭവത്തില്‍ നടനെ ചോദ്യം ചെയ്യുമെന്ന് 
പോലീസ് നേരത്തെ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreenath-bhasi.jpg?
resize=1280%2C720&ssl=1)

ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ്
ഭാസിയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ സിനിമയായ
ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടന്‍ യാതൊരു പ്രകോപനവുമില്ലാതെ
തെറി വിളിച്ചെന്നും മോശമായി പെരുമാറി എന്നും അവതാരക പരാതി നല്‍കിയത്. സ്ത്രീത്വത്തെ
അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ
മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു..

![cropped-Sreenath-Bhasi-3.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/04/cropped-Sreenath-Bhasi-3.jpg?resize=640%2C853&ssl=1)

അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായേക്കും.
അതേസമയം, സംഭവത്തില്‍ തന്റെ ഭാഗം തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസിയും രംഗത്ത് വന്നിരുന്നു.
താന്‍ ആരേയും തെറി വിളിച്ചിട്ടില്ലെന്നും.. തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു
സാധാരണ മനുഷ്യന്‍ എന്ന രീതിയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാഥ് ഭാസി
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറഞ്ഞിരുന്നു.

![Sreenath Bhasi (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
Sreenath-Bhasi-2.jpg?resize=1080%2C617&ssl=1)

എന്റെ ഭാഗത്താണ് തെറ്റ് എങ്കില്‍ ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു എന്നും നടന്‍ പറഞ്ഞിരുന്നു.
ഇതിനിടെ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നം ചട്ടമ്പി എന്ന സിനിമയേയും
മോശമായി ബാധിച്ചതായി സംവിധായകന്‍ അറിയിച്ചു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/chattambi-movie.
jpg?resize=1280%2C720&ssl=1)

ഒരാളുടെ മേലുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല ചെയ്യരുത് എന്നാണ്
അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.
