# വിലക്കുകൾക്കിടയിൽ ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ച്

- Link: https://ml.b4blaze.com/film-news/sreenath-bhasi-new-movie-dance-party-in-starting
- Published: 2023-05-03T16:45:12+05:30
- Author: Suji

മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയ നടന്മാർ ആയിരുന്നു ഷെയിൻ നിഗവും, ശ്രീനാഥ് ഭാസിയും,
എന്നാൽ വിലക്കുകൾ ഇടയിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചിത്രത്തിനെ തുടക്കം കുറിച്ച് കഴിഞ്ഞ
ദിവസം. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’എന്നാണ് നടന്റെ ചിത്രത്തിന്
നൽകിയിരിക്കുന്ന പേര്. നടനെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ,
പ്രയാഗ മാർട്ടിൻ, ലെന തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/dance-partty1-820x1024.
jpg?resize=1034%2C1318&ssl=1)

 കൊച്ചി നാഗരാതിർത്തിയിൽ ഒരുകൂട്ടം ചെറുപ്പക്കാർ നടത്തുന്ന ഡാൻസ് പാർട്ടിയും, അതിന്റെ
പിന്നാലെ എത്തുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രേമേയം. ചിത്രത്തിന്റെ തിരകഥ
നിർവഹിക്കുന്നതും നടനും, സംവിധായകനുമായ സോഹൻ സീനുലാൽ ആണ്, സന്തോഷ് വർമ്മയുടെ വരികൾക്ക്
ബിജിപാൽ ആണ് ഈണം പകർന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sohan3-1024x613.
jpg?resize=1035%2C641&ssl=1)

ചിത്രത്തിന്റെ ചായഗ്രഹണം നിര്വഹിക്കുന്നത് ബിനു കുര്യൻ, വി സാജൻ എഡിറ്റിങ്. കലാസംവിധാനം
സതീഷ് കൊല്ലം. റോണക്സ് സേവ്യർ, അരുൺ മനോഹർ വസ്ത്രലങ്കാരം. ചിത്രത്തിന് കഴിഞ്ഞ ദിവസം
തുടക്കം കുറിച്ച്. ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sohan1.jpg?resize
=1037%2C641&ssl=1)
