# ആ ഒരു ഒറ്റക്കാരണം ആണ് സംവിധാനം വേണ്ടാന്ന് വെച്ചത്! മറ്റു പല സംവിധായകർ ഭയക്കുന്ന പല സീനുകളും ചന്ദ്രലേഖയിലുണ്ട്, ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-about-film-life
- Published: 2024-03-12T10:44:52+05:30
- Author: Suji

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ ആണ് ശ്രീനിവാസൻ, കഥ, തിരക്കഥ, സംവിധാനം,
നിർമാണം, ഡബ്ബിങ് അങ്ങനെ ഏത് മേഖലയും കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീനിവാസൻ , ഇപ്പോൾ
താരം സംവിധാന രംഗം ഉപേക്ഷിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ
ലൈൻ അഭിമുഖത്തിൽ, തനിക്ക് സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ ഇപ്പോൾ കഴിയുന്നില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sreeni1-3.jpg?resize
=849%2C528&ssl=1)

ഒരു സിനിമയുടെ കഥ എഴുതി, സംവിധാനം ചെയ്യ്തു ,എഡിറ്റ് ചെയ്യ്തു ,പിന്നെ അഭിനയിച്ചു, 
പിന്നീട് പരസ്യവാചകം എഴുതി പടം തീയറ്ററിൽ എത്തിക്കുന്ന പണിവരെ ഞാൻ ഒറ്റക്ക് ചെയ്യണം,
എനിക്കിനിയും അത് പറ്റില്ലെന്ന് തോന്നി അതുകൊണ്ടു തന്നെ ഞാൻ സംവിധാനം ഉപേഷിക്കാമെന്ന്
തീരുമാനിച്ചു ശ്രീനിവാസൻ പറയുന്നു, അതുപോലെ സംവിധായകനും സുഹൃത്തുമായ പ്രിയദർശനെ കുറിച്ചും
നടൻ പറയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/priyan1.jpg?resize
=852%2C526&ssl=1)

എന്നെ അത്ഭുതപ്പെടുത്തുന്ന സിനിമകൾ ചെയ്യ്തിട്ടുള്ള സംവിധായകനാണ് പ്രിയൻ ഉദാഹരണത്തിന്
ചന്ദ്രലേഖ, മറ്റു പല സംവിധായകരും ഭയക്കുന്ന സീനുകൾ എടുക്കാൻ പ്രിയൻ  തയ്യാറാകും, അങ്ങനെയുള്ള
സീനുകൾ ചന്ദ്രലേഖയിലുണ്ട്, അതിന്റെ കഥയല്ല ഞാൻ പറഞ്ഞത് ചില സീനുകൾ ആണ്, എന്റെ കഥാപാത്രവും,
മോഹൻലാലിൻറെ കഥപാത്രവും മറ്റു പലരും രണ്ടു അർത്ഥത്തിൽ  ആണ് കാണുന്നത്, എന്നാൽ പ്രിയൻ
അങ്ങനെയല്ല, അതിൽ എനിക്ക് പ്രിയനോട് അസൂയയും, ബഹുമാനവും തോന്നിയിട്ടുണ്ട് ശ്രീനിവാസൻ
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/chandra1.jpg?resize
=1018%2C507&ssl=1)

 
