# പ്രിയൻ ഇവിടെയുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു! ഞാൻ അവാർഡ് വാങ്ങുന്നത് അയാൾ പുച്ഛത്തോടെയായിരിക്കും കാണുന്നത് , ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-about-priya-dharshan
- Published: 2024-03-27T10:53:35+05:30
- Author: Suji

മലയാള സിനിമയിൽ വലിയ ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട്,
ഇപ്പോൾ ശ്രീനിവാസൻ അമൃത ടി വി യുടെ ഫിലിം ഫ്രറ്റേണിറ്റി അവാർഡ് വാങ്ങാൻ എത്തിയ സ്റ്റേജിൽ
പ്രിയ ദര്ശനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ നേടുന്നത്. പ്രിയദർശൻ ഇവിടെ
ഉണ്ടെന്ന് എന്നോട് വിനീത് പറഞ്ഞിരുന്നു, പ്രിയൻ ഇവിടെ ഉണ്ടെന്ന് മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ
ഞാൻ വരില്ലായിരുന്നു, അതുപോലെ ഞാൻ ഇവിടെ അവാർഡ് വാങ്ങുന്ന രംഗം അയാൾ പുച്ചത്തോടെ ആയിരിക്കും
കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/s1.jpg?resize=1089%
2C590&ssl=1)

അതെനിക്ക് നന്നായി അറിയാം, അയാൾ മനസിൽ ചിന്തിക്കുന്നത് വർഷങ്ങൾക്ക് മുൻപ് എന്റെ കൈയിൽ
നിന്നും തിരക്കഥയുടെ ബാലപാഠങ്ങൾ പഠിച്ചു നീ അവാർഡ് വാങ്ങാൻ വരെ വളർന്നു എന്നുള്ള പുച്ഛം
ആയിരിക്കും പ്രിയൻ ചിന്തിക്കുന്നത്, അത് ശരിയായ ഒരു കാര്യമാണ്, വർഷങ്ങൾക്ക് മുൻപ് അഭിനയിക്കാൻ
വേണ്ടി ചെന്നപ്പോൾ പ്രിയ എന്താണ് റോൾ എന്ന് ചോദിച്ചിട്ടുണ്ട്, റോൾ പിന്നെ പറയാം ഇപ്പോൾ
അഭിനയിക്കാൻ വന്നതാണല്ലോ എന്ന് പ്രിയൻ പറയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/priyan1-2.jpg?resize
=848%2C531&ssl=1)

എന്നാൽ അഭിനയിക്കുന്നത് അലല്ലോ പ്രശ്നമെന്ന് പ്രിയൻ പറയും ഞാൻ ചോദിക്കും പിന്നെ എന്താണെന്ന്
അത് തിരകഥ ഇല്ല, ഇയാൾ തിരക്കഥ എഴുതിയാൽ ഞാൻ അഭിനയിപ്പിക്കാമെന്ന് പ്രിയൻ പറയും, അപ്പോൾ
ഞാൻ പറയും എനിക്ക് തിരകഥ എഴുതാൻ അറിയില്ലെന്ന് എന്നാൽ വന്ന വഴിക്ക് പൊക്കോളാൻ പ്രിയൻ
പറയും, എന്നെ തിരകഥ എന്ന് നടുകടലിലേക്ക് തള്ളിയിട്ട് മുക്കിക്കൊല്ലാൻ ശ്രമിച്ച വിദഗ്ദ്ധൻ
ആണിയാൾ ശ്രീനിവാസൻ തമാശ രൂപേണ  പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/priyan2.jpg?resize
=1144%2C591&ssl=1)

 
