# അബദ്ധം പറ്റിയത് പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ, ശ്രീനിവാസൻ പറയുന്നു

- Link: https://ml.b4blaze.com/film-news/sreenivasan-about-wife
- Published: 2023-05-24T11:08:42+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസൻ. നടൻ ആയ ശ്രീനിവാസൻ നടനായും സംവിധായകനായും
തിരക്കഥാകൃത്ത് ആയും നിർമ്മാതാവ് ആയും എല്ലാം മലയാള സിനിമയിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങിയിട്ടു
വർഷങ്ങൾ ഏറെയായി. ശ്രീനിവാസന്റെ തിരക്കഥയിൽ വന്ന ചിത്രങ്ങൾ എല്ലാം ഇന്നും മലയാളികൾക്ക്
ഏറെ പ്രിയപ്പെട്ടവ ആണ്. ഈ ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ രീതിയിൽ തന്നെ വിജയം
നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്
സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഉടൻ തന്നെ താൻ സിനിമയിലേക്ക് തിരിച്ച്
വരുമെന്ന് ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Sreenivasan.jpg?
resize=1200%2C630&ssl=1)

സിനിമയിലെ ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
എങ്കിൽ പോലും ശ്രീനിവാസനിലെ നടന് ഏറ്റവും കൂടുതൽ ഇണങ്ങുന്നത് ഹാസ്യ വേഷം തന്നെയാണ്.
ജീവിതത്തിലും നർമ്മം ശ്രീനിവാസന് ഇഷ്ട്ടമാണ്. അതിനു ഉദാഹരണമാണ് താരം അടുത്തിടെ നൽകിയ
ഒരു അഭിമുഖം. അഭിമുഖത്തിൽ താരം പറയുന്നത് തന്റെ ഭാര്യയെ കുറിച്ച് തനിക്ക് നല്ല ഒരു 
ഓർമ്മകൾ ഇല്ലെന്നാണ്. വിവാഹം തനിക്ക് പറ്റിയ ഒരു അബദ്ധം ആണ്. ഞാൻ ഇപ്പോഴും വേറെ ഒരാളിനെ
അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് വിവാഹം കഴിക്കാൻ. അതിനുള്ള ആൾ ഒക്കെ ഉണ്ട്. പക്ഷെ പേര്
പറയില്ല എന്നുമാണ് ശ്രീനിവാസൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

![Actor Sreenivasan1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/
Actor-Sreenivasan1.jpg?resize=289%2C175&ssl=1)

Actor Sreenivasan1

അതിനു താരത്തിന്റെ ഭാര്യ വിമല നൽകിയ മറുപടി വേറൊരു വിവാഹം കഴിക്കണമെന്ന് എന്നോട് എപ്പഴും
പറയും. എന്നാൽ ആ ആഗ്രഹം മനസ്സിൽ ഇരിക്കത്തെ ഉള്ളു. ഞാൻ അതിന് സമ്മതിക്കില്ല എന്നുമാണ്.
ശ്രീനിവാസന്റെ ഭാര്യ തന്നെയാണ് താൻ എന്നും വിമലയും ഈ സംഭാഷണത്തിൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഇരുവരുടെയും നീണ്ട നാളത്തെ പ്രണയത്തിനു ശേഷം അതിരാത്രം സിനിമയുടെ ഷൂട്ടിങ് സമയത്ത് 
ആണ് ഇരുവരും വിവാഹിതർ ആകുന്നത്. എന്നാൽ അന്ന് ശ്രീനിവാസന് സാമ്പത്തികമായും അല്ലാതെയും
എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുത്ത ആൾ ആണ് മമ്മൂട്ടി. ഈ കാര്യം ശ്രീനിവാസൻ തന്നെ
പറഞ്ഞിരുന്നു.
