# വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല

- Link: https://ml.b4blaze.com/film-news/sreenivasan-fan-post
- Published: 2023-04-08T11:39:44+05:30
- Author: Rahul

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് 
നടൻ ശ്രീനിവാസൻ മോഹൻലാലിന് എതിരെ ഉന്നയിച്ച ആരോപണങ്ങൾ. ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ 
വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ ഒരു
ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്
ഇങ്ങനെ, ഒരുപാട് ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ
ആരോഗ്യ സ്ഥിതി കാണുമ്പോള്‍. നിങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങള്‍ എഴുതിയ 
തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sreenivasan2.jpeg?
resize=1200%2C675&ssl=1)

നല്ല നടന്‍. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി
നിങ്ങളെ ഞങ്ങള്‍ ഇഷ്ട്ടപെട്ട് കഴിഞ്ഞു.’ ‘കൂടുതലായി നിങ്ങളെ ഞങ്ങള്‍ ഇഷ്ടപെട്ടത് മോഹന്‍ലാല്‍
എന്ന നടനും നിങ്ങളും ചേര്‍ന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോഴാണ്.
ഒരുമിച്ച് പട്ടിണി കിടന്നപ്പോള്‍… ദാസന്റെ അമ്മ മരിച്ചപ്പോള്‍ അശ്വസിപ്പിച്ചപ്പോള്‍.
ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ കൊടുത്തപ്പോള്‍. തമ്മില്‍ രസകരമായ
വഴക്കുകൂടിയപ്പോള്‍ എല്ലാം നിങ്ങളെ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു. ‘പ്രിയപ്പെട്ട ശ്രീനിയേട്ടാ…
നിങ്ങള്‍ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത്
ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തില്‍ എത്തിയപോലും അമേരിക്കയില്‍
എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചില്‍ ചേര്‍ത്തു.’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan1.jpg?
resize=755%2C433&ssl=1)

‘ഒന്ന് ആലോചിച്ച് നോക്കൂ, നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോള്‍ ജനിച്ചുപോലും ഇല്ലാത്ത
ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയില്‍ കണ്ട നിങ്ങളെ രണ്ടാളേയും സ്‌നേഹിച്ചുവെങ്കില്‍
എത്രമാത്രം ഞങ്ങള്‍ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? പക്ഷേ 
ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്.’ നിങ്ങളുടെ മക്കള്‍ക്ക്
പോലും നിങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ കേട്ട് മറ്റുള്ളവരുടെ മുന്നില്‍ തല താഴ്ത്തി 
നില്‍ക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങള്‍ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി
സംസാരിക്കുമ്പോള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ഒരു മോശം വ്യക്തിയോ കാപട്യങ്ങള്‍ നിറഞ്ഞ
നടനോവാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്തിനായിരുന്നു നിങ്ങള്‍ ആ മനുഷ്യന്റെ
കൂടെ ഇത്രെയും നാള്‍ അഭിനയിച്ചത്? ‘എന്തിന് വേണ്ടി ആയിരുന്നു അയാള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ
ഉണ്ടാക്കിയത്? മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്‍ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍
കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan2.jpg?
resize=829%2C456&ssl=1)

കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്‌നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങള്‍ ആ
മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ
ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത ഞാന്‍ അടക്കം ഉള്ള മലയാളികളാണ്.’നിങ്ങളുടെ
മക്കള്‍ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം
പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള 
ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന
മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്.’‘
അയാള്‍ പ്രതികരിക്കില്ലായിരിക്കും… പക്ഷെ അയാളും വേദനിക്കുണ്ട്. തന്റെ സുഹൃത്തിന്റെ
ആരോഗ്യം മോശമായപ്പോള്‍ താന്‍ നല്‍കിയ ആ ചുംബനം പോലും മറ്റൊരു രീതിയില്‍ എടുത്ത ശ്രീനിയേട്ടാ
നിങ്ങളെ ഓര്‍ത്ത് അയാള്‍ വിഷമിക്കും തെറ്റുകള്‍ ആര്‍ക്കും പറ്റും വാക്കുകള്‍ കൊണ്ട്
ഉള്ള മുറിവുകള്‍ മായ്ക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നേക്കാം എന്നുമാണ് പോസ്റ്റ്.
