# ശ്രീനിവാസൻ എന്ന പ്രതിഭ അഴിഞ്ഞാടിയ പടം മമ്മൂട്ടി-ശ്രീനിവാസൻ കൗണ്ടറുകൾ കാണാൻ പ്രേരിപ്പിച്ച സിനിമ

- Link: https://ml.b4blaze.com/film-news/sreenivasan-hit-seen
- Published: 2021-09-14T13:18:40+05:30
- Author: Rahul

മേഘം എന്ന ചിത്രം എപ്പോൾ വന്നാലും നമ്മൾ കണ്ടിരിരുന്നു പോകും മമ്മൂട്ടി ദിലീപ് കോംബോയിൽ
ഒരുങ്ങിയ ചിത്രത്തിൽ നമ്മൾ ആരും തന്നെ ശ്രെദ്ധിക്കാതെ പോയ ഒരു കഥാപാത്രം ശ്രീനിവാസന്റെ
ഷൺമുഖം തന്റെ പ്രണയം പറയാൻ പലവഴികളും തേടുന്ന ചിത്രത്തിൽ തികച്ചും കോമാളി ആയിപ്പോയ 
വെക്തി ഒരു പെൺകുട്ടിയെ ഇത്ര ആത്മാർത്ഥമായി സ്നേഹിച്ച ഒരു കാമുകൻ മലയാളസിനിമയിൽ അധികം
കാണില്ല.
 ഷൺമുഖം aka ഓണർ ഷൺമുഖം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/XL784Y.png?resize
=400%2C398&ssl=1)

കാമുകിയ്ക്കായി റോക്കറ്റ് വാങ്ങാൻ ISRO യിൽ പോയ മറ്റൊരു കാമുകൻ ഉണ്ടാവില്ല. നല്ല കളക്ഷനുള്ള
പടം മാറ്റി നഷ്ടംസഹിച്ച് കാമുകിയ്ക്ക് ഇഷ്ടമുള്ള പടം കൊണ്ടുവന്ന കാമുകൻ. അമ്മായിയച്ഛന്
20 അണ്ടർവെയർ സമ്മാനമായി കൊടുത്തുവിട്ട കാമുകൻ. വിശേഷണങ്ങൾ ഏറെയാണ്. ശ്രീനിവാസൻ എന്ന
പ്രതിഭ അഴിഞ്ഞാടിയ പടം. മമ്മൂട്ടി-ശ്രീനിവാസൻ കൗണ്ടറുകളാണ് ഈ സിനിമ ആവർത്തിച്ചു കാണാൻ
പ്രേരിപ്പിക്കുന്നത്.ഈ കഥാപാത്രത്തെ ഡെവലപ് ചെയ്ത് നല്ലൊരു ഹാസ്യചിത്രത്തിന് സ്കോപ്
ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. ടി ദാമോദരന്റെ രചനയിൽ പ്രിയദർശനൊരുക്കിയ ഈ സമ്പൂർണ
എന്റെർറ്റൈനെർ വേണ്ടത്ര വിജയിക്കാതെപോയത് ഇന്നും അത്ഭുതമാണ്.
