# പറയാൻ ആണെങ്കിൽ ശ്രീനിവാസനെ കുറിച്ച്  ഒരുപാട് ചതിയുടെ കഥ പറയാൻ ഉണ്ട്

- Link: https://ml.b4blaze.com/film-news/sreenivasan-issue-video
- Published: 2023-04-11T08:23:55+05:30
- Author: Rahul

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചകൾ ആകുന്ന വ്യക്തികൾ ആണ് ശ്രീനിവാസനും മോഹൻലാലും.
ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയുള്ള നിരവധി സിനിമകൾ ആണ് പുറത്തിറങ്ങിയത്. ഇരുവരും ഒന്നിച്ച്
ഒരു കാലത്ത് നിരവധി സിനിമകൾ ആണ് ചെയ്തത്. ഒരു സമയത്ത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി ചെയ്ത
ചിത്രങ്ങൾ ഒക്കെ വലിയ ഹിറ്റ് ആയിരുന്നു. ആ ചിത്രങ്ങൾക്ക് ഒക്കെ ഇന്നും ആരാധകർ ഏറെ ആണ്.
എന്നാൽ മറ്റുള്ളവരുടെ കഥകൾ അടിച്ച് മാറ്റിയാണ് ശ്രീനിവാസൻ തിരക്കഥകൾ ഒരുക്കുന്നത് എന്ന
ചീത്തപ്പേര് വർഷങ്ങൾക്ക് മുൻപ് തന്നെ താരത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ആണ്.
ചമ്പക്കുളത്തച്ചൻ ഒക്കെ അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan1.jpg?
resize=755%2C433&ssl=1)

ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീനിവാസൻ എന്ത്
കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് അറിയില്ല. മക്കൾ സിനിമയിൽ നന്നായി വളർന്നു വരുന്ന
സമയത്ത് തന്തമാർ ഇത് പോലെയുള്ള എന്തെങ്കിലും കുതികാൽ വെട്ട് വർത്തമാനങ്ങൾ പറയും. അത്
മക്കൾ ഒരുപാട് വളരാതിരിക്കാൻ ആണെന്ന് തോന്നുന്നു. ശ്രീനിവാസന് മോഹൻലാലിന്റെ ചതിയെ കുറിച്ച്
ഒരുപാട് കഥകൾ പറയാനുണ്ട് എന്നല്ലേ പറഞ്ഞത്. എന്നാൽ ശരിക്കും ശ്രീനിവാസനെ കുറിച്ചാണ്
അത്തരത്തിൽ കഥകൾ ഉള്ളത്. അതിൽ ചതിയുടെ കഥകളും ഒരുപാട് ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/mohanlal.sreenivasan-
pg.jpg?resize=1200%2C628&ssl=1)

എന്തിനെങ്കിലും ചാടിക്കയറി പ്രതികരിക്കുന്ന ആൾ അല്ല മോഹൻലാൽ. അയാൾക്ക് ഇഷ്ടമില്ലാത്ത
കാര്യങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്ന് പരമാവധി വിട്ട് നിൽക്കുകയാണ് ചെയ്യുന്നത്. എങ്കിലും
വെറുതെ വിട്ടില്ല എങ്കിൽ ഏതു കൊലകൊമ്പൻ ആയാലും മോഹൻലാൽ പ്രതികരിക്കും. ഒരിക്കൽ സെറ്റിൽ
വെച്ച് ഒരാൾ പ്രേം നസീറിനെ കുറിച്ച് മോശമായി സംസാരിച്ചു. അങ്ങനെ സംസാരിക്കരുത് എന്ന്
മോഹൻലാൽ രണ്ടുമൂന്നു ആവർത്തി പറഞ്ഞിട്ടും ഇയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു. സഹികെട്ടപ്പോൾ
മോഹൻലാൽ അയാളെ ഓടിച്ചിട്ട് തല്ലിയ സാഹചര്യം ഉണ്ടായിരുന്നു. അതിനു ഞാൻ സാക്ഷിയുംആണ്.
മോഹൻലാലിന് അത്രയ്ക്ക് ഇഷ്ട്ടം ആണ് പ്രേം നസീർ എന്ന നടനെ. അത് കൊണ്ട് തന്നെ പ്രേം നസീറിനെ
കുറിച്ച് മോഹൻലാൽ അങ്ങനെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില് എന്നും ശാന്തിവിള ദിനേശ്
പറഞ്ഞു.
