# അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് എല്ലാം വെറുതെ ആയില്ലെ…! എന്ന് ചോദിച്ചവരോട് ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/sreenivasan-latest-interview
- Published: 2022-10-10T12:02:52+05:30
- Author: Sreekumar

മലയാളികളുടെ പ്രിയനടനാണ് ശ്രീനിവാസന്‍. ഒരുപാട് മികച്ച സിനിമകളും കഥാപാത്രങ്ങളും നമുക്ക്
സമ്മാനിച്ച നടന്റെ ആരോഗ്യാവസ്ഥ വഷളായത്… അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനും
വേദനയായി മാറിയിരുന്നു..ഇപ്പോള്‍ അദ്ദേഹം മെല്ലെ അസുഖങ്ങളെ എല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക്
തിരിച്ച് വരികയാണ്.. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സിഗരറ്റ് വലിയാണ് എന്റെ ജീവിതത്തില്‍
വില്ലനായി മാറിയത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sreenivasan-12.jpg?
resize=680%2C435&ssl=1)

ഇപ്പോഴിതാ ഏറ്റവും പുതിയതായി ശ്രീനിവാസന്‍ പ്രമുഖ മാസികയായ വനിതയ്ക്ക് അനുവദിച്ച് നല്‍കിയ
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴും ചികിത്സ തുടങ്ങുന്ന അദ്ദേഹം
ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്്. അലോപ്പതിക്കാരെ തെറിവിളിച്ചതൊക്കെ വെറുതെയായില്ലേ..
എന്ന് ചോദിക്കുന്നവരോട് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… അലോപ്പതിക്കാരെ തെറിവിളിച്ചിട്ട്
നാണമില്ലാതെ ആശുപത്രിയില്‍ പോയി കിടക്കുന്നു എന്ന് പറഞ്ഞവരുണ്ട്… ഞാന്‍ ആരേയും തെറി
വിളിച്ചിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sreenivasan.jpg?
resize=1280%2C720&ssl=1)

ചില കാര്യങ്ങള്‍ പറഞ്ഞു… ഇനിയും പറയേണ്ട സാഹചര്യമുണ്ടായാല്‍ പറയും എന്നാണ് ശ്രീനിവാസന്റെ
മറുപടി. കുറ്റബോധം തോന്നേണ്ട വിധത്തില്‍ മോശമായി ജീവിച്ചു എന്ന് തനിക്ക് ഒരിക്കലും 
തോന്നിയിട്ടില്ല.. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്..
പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്… അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sreenivasan-in-hospital.
jpg?resize=1200%2C628&ssl=1)

മാറിയിരുന്നു.. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും അത്രയ്ക്ക് അഡിക്ഷന്‍
ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശം മാത്രമാണ് ഉള്ളത്..
കഴിയുമെങ്കില്‍ പുക വലിക്കാതിരിക്കുക… എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്..
