# ശ്രീനിവാസൻ തിരിച്ചെത്തുന്ന ‘കുറുക്കൻ’ ചിത്രീകരണം ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/sreenivasan-new-film-shooting-started
- Published: 2022-11-06T12:55:36+05:30
- Author: Ajay

നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ
ദിവസം വിനീത് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസൻ അഭിനയിക്കുന്ന
കുറുക്കൻ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കുറുക്കൻ സംവിധാനം ചെയ്യുന്നത്
ജയലാൽ ദിവാകരനാണി. ചിത്രത്തിൽ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/vine.jpg?resize=
1280%2C720&ssl=1)

അതേ സമയം ശ്രീനിവസന്റെ കഥാപാത്രത്തെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പുതിയ സിനിമയിൽ
അഭിനയിക്കുന്നത്തോടൊപ്പം അദ്ദേഹം അടുത്ത സിനിമയ്ക്കായി തിരക്കഥ എഴുതുന്നു എന്ന സൂചനകളും
പുറത്ത് വരുന്നുണ്ട്. ”കുറുക്കൻ എന്ന സിനിമയുടെ ചർച്ച തുടങ്ങയപ്പോൾ മുതൽ അച്ഛന്റെ ആരോഗ്യാവസ്ഥ
മെച്ചപ്പെടാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നവെന്നും മറ്റ് താരങ്ങളും അതുമായി സഹകരിച്ചുവെന്നും
എല്ലാവരും ഡേറ്റ് ക്രമീകരിച്ചുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/vineth-6.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ചിത്രീകരണം എറണാകുളം സെന്റ് ആൽബേർട്ട്‌സ് സ്‌കൂളിൽ വച്ച് ആരംഭിച്ചു. ലോക്‌നാഥ്
ബഹ്‌റയാണ് കുറുക്കന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.നടൻ ശ്രീനിവാസൻ പൂജ കർമത്തിനായി
എത്തിയിരുന്നു. മേക്ക് അപ്പ് ചെയ്ത് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു.സിനിമയിൽ
ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.
