# തനിക്ക് മരണം ഇപ്പോൾ പേടിയില്ല;  താൻ ഭയന്ന നിമിഷങ്ങളെ കുറിച്ച് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-on-illness
- Published: 2024-03-11T11:12:17+05:30
- Author: Suji

മലയാള സിനിമയുടെ പ്രിയങ്കരനായ നടൻ ആണ് ശ്രീനിവാസൻ, നിരവധി സിനിമകളിൽ അഭിനയിച്ച നടൻ 
ഈ അടുത്ത കാലത്തു ഹൃദയാഘാതം മൂലം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നുള്ള വാർത്ത സോഷ്യൽ
മീഡിയിൽ ചർച്ചയായതാണ്, ഇപ്പോൾ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യ്തു,
തന്റെ ആശുപത്രി വാസത്തെ കുറിച്ച് നടൻ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വീണ്ടും
ചർച്ച ആകുന്നത്. തനിക്ക് ഇപ്പോൾ മരണത്തെ ഒട്ടും ഭയമില്ല എന്നാണ് നടൻ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sree1-1.jpg?resize
=605%2C339&ssl=1)

കാരണം താൻ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞതാണ്, തനിക്ക് ശ്വാസം മുട്ടൽ വന്നപ്പോൾ താൻ അനുഭവിച്ച
ബുദ്ധിമുട്ട് ഒരുതരം മരണം തന്നെ ആയിരുന്നു, ശരിക്കും ആ സമയത്തു ഞാൻ മരണ വേദന കൊണ്ട്
പുളഞ്ഞിട്ടുണ്ട്, ആ വേദന സഹിക്കില്ല അപ്പോൾ മരിച്ചാൽ മതിയെന്ന് വരെ തോന്നിയിട്ടുണ്ട്.
പലപ്പോഴും താൻ ഹോസ്പിറ്റലിൽ വരെ എത്തില്ല എന്ന്വരെ ചിന്തിച്ചിട്ടുണ്ട് ശ്രീനിവാസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sreeni1-2.jpg?resize
=784%2C410&ssl=1)

തനിക്ക് ബോധം പോയപ്പോൾ ആദ്യം എത്തുന്നത് എറണാകുളത്തെ മെഡിക്കൽ മെഡിക്കൽ സെന്ററിലാണ്,
അവിടെ തനിക്ക് ബോധമില്ലാത് 24 മണിക്കൂർ കിടന്നു, അതിനുള്ളിൽ താൻ മരിച്ചാൽ ഒന്നും അറിയുക
പോലുമില്ലായിരുന്നു, ആ ദിനം ഇപ്പോളും ഭയമാണ്, എന്നാൽ മരണ ഭയമില്ല ശ്രീനിവാസൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sree2.jpg?resize
=706%2C393&ssl=1)

 
