# പത്ത് വര്‍ഷത്തിന് ശേഷം ‘വിജയനെ’ വീട്ടിലെത്തി കണ്ട് ‘ശ്യാമള’!!

- Link: https://ml.b4blaze.com/film-news/sreenivasan-sangeetha-met-after-10-years
- Published: 2024-04-21T10:48:02+05:30
- Author: Anu

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസനും
ശ്യാമളയും ഒന്നിച്ചെത്തിയ ചിത്രത്തിലെ നര്‍മ്മ നിമിഷങ്ങള്‍ എപ്പോഴും പൊട്ടിച്ചിരി നിറയ്ക്കുന്നതാണ്.
ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള.
വിജയനായെത്തിയ ശ്രീനിവാസനും ശ്യാമളയായെത്തിയ സംഗീതയും ആരാധകമനസ്സില്‍ ഇടംപിടിച്ചവരാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സിനിമയിലേക്ക് മടങ്ങിയെത്തിയതും ശ്രീനിവാസന്റെ നായികയായിട്ടാണ്.
2014ലിറങ്ങിയ നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതയുടെ തിരിച്ചുവരവ്.

ഇപ്പോഴിതാ നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും സംഗീതയും കണ്ടുമുട്ടിയിരിക്കുകയാണ്.
അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന നവാഗതനായ വിഷ്ണു
വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു
സംഗീത.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ ഫോണില്‍ ശ്രീനിവാസനുമായി
സംഗീത സംസാരിച്ചു. ഉടന്‍ തന്നെ ശ്രീനിവാസനെ കാണാനും ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന്
കണ്ടനാട് പാലാഴി വീട്ടിലുള്ള ശ്രീനിവാസനെ സംഗീത വീട്ടിലെത്തി സന്ദര്‍ശിച്ചു. ശ്രീനിവാസനോട്
അസുഖത്തെപ്പറ്റിയും സിനിമയെപ്പറ്റിയെല്ലാം സംസാരിച്ചു. അരമണിക്കൂറിലധികം ശ്രീനിവാസനൊപ്പം
വീട്ടില്‍ ചെലവഴിച്ചു. ‘വിജയ നും’ വിമലയും പരസ്പരം കൈവീശി കാണിച്ചാണ് പാലാഴി വീട്ടില്‍
നിന്ന് സംഗീത യാത്ര പറഞ്ഞിറങ്ങിയത്.
  വിവാഹ ശേഷം അഭിനയരംഗം വിട്ട സംഗീതയെ ശ്രീനിവാസന്‍
നിര്‍ബന്ധപൂര്‍വ്വമാണ് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശ്രീനിവാസന്‍ വിളിച്ചാല്‍
തനിക്കു ഒഴിവാക്കാന്‍ കഴിയില്ലെന്ന് അന്നേ സംഗീത പറഞ്ഞിരുന്നു.
