# ഞൊണ്ടികാലനും തടിയനുമായ ഒരാൾ എന്നോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചു വന്നു !! ഞാൻ അയാളോട് പേര് ചോദിച്ചു ….!!

- Link: https://ml.b4blaze.com/film-news/sreenivasan-says-about-mohanlal
- Published: 2020-10-27T14:57:39+05:30
- Author: Rahul

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ
സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, 
അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ
മോഹൻലാലിന് കഴിഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ മോഹൻലാൽ അവസരം ചോദിച്ച് തന്റെ അടുത്ത് വന്ന
കഥ പറയുകയാണ് ശ്രീനിവാസൻ ഇപ്പോൾ.
  ഒരു ദിവസം ഞാൻ താമസിക്കുന്ന മുറിയിലേക്ക് നടൻ സുരേഷ്
ഗോപിക്കൊപ്പം ഒരു തടിയനും ഞൊണ്ടിക്കാലനുമായ വ്യക്തി കയറിവന്നു. സുരേഷ് ഗോപി എന്നോട്
പറഞ്ഞു അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്ന ആളാണ്. ഒരു ബൈക്ക് അപകടത്തിലാണ്
കാലിന് പരിക്കേറ്റത്. ഞാൻ അയാളെ ഒന്ന് അടിമുടി നോക്കി. താങ്കൾ നടകത്തിൽ അഭിനയിച്ചിട്ടുണ്ടോ
എന്ന് ഞാൻ ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി നൽകി. താങ്കൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ
നിന്നും ബിരുദം പൂർത്തിയാക്കിയിട്ടുണ്ടോ? ഇല്ല എന്ന് അദ്ദേഹം വീണ്ടും മറുപടി നൽകി. 
എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി . ഇതുരണ്ടും ഉണ്ടായിട്ടും ഇതുവരെ സിനിമയിൽ 
അവസരം കിട്ടാത്ത എത്രയോ ആളുകൾ സമൂഹത്തിലുണ്ട്. ഇതിനിടയിലാണ് ഒരാൾ ഇത് ഒന്ന് പോലും ഇല്ലാതെ
സിനിമയിൽ അഭിനയിക്കാൻ മോഹവുമായി എത്തിയിരിക്കുന്നത്. ഉടനെ അയാൾ എന്നോട് പറഞ്ഞു നിങ്ങൾ
അഭിനയിച്ച മേള എന്ന സിനിമ ഞാൻ കണ്ടു . എനിക്ക് നിങ്ങളുടെ പ്രകടനം വളരെയധികം ഇഷ്ടമായി
എന്ന്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം എനിക്ക് അയാളിൽ ഒരു സ്നേഹം ഉളവാക്കി. ഞാൻ അയാളോട്
ചോദിച്ചു എന്താണ് സുഹൃത്തേ നിങ്ങളുടെ പേര് എന്ന് . അപ്പോൾ അയാൾ മറുപടി നൽകി എൻറെ പേര്
മോഹൻലാൽ എന്നാണ്…. ⌊mohanlal⌉ വില്ലൻ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ താര വിസ്മയം ആയി മാറിയിരിക്കുകയാണ്
മോഹനലാൽ, മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അണിയറയിൽ പൂർത്തിയായിരിക്കുകയാണ്, റിലീസിന്
ഒരുങ്ങുവാൻ ഇരിക്കുമ്പോ ആയിരുന്നു കൊറോണ പടർന്നു പിടിച്ചത്, ഇത് മൂലം റിലീസ് മാറ്റി
വെച്ചിരിക്കുകയാണ്. പുതിയ തീയതി പുറത്ത് വിട്ടിട്ടില്ല, വൻ താര നിര അണിനിരക്കുന്ന ബിഗ്
ബഡ്ജറ്റ് ചിത്രമാണ് മരക്കാർ, എല്ലാവരും ഒന്നടങ്കം കാത്തിരിക്കുകയാണ് മരക്കാരിന്റെ റിലീസിന്
വേണ്ടി.
