# ശ്രീവല്ലി ഗാനവുമായി മുംബൈ പോലീസ് വേർഷൻ തരംഗമാകുന്നു !!

- Link: https://ml.b4blaze.com/film-news/sreevalli-song-at-mumbai-police
- Published: 2022-03-16T12:18:18+05:30
- Author: Rahul

അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ. വാൻ വിജയമാണ് ചിത്രം കൈവരിച്ചത്. കൂടാതെ
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നു തന്നെ ശ്രദ്ധ ആർജിച്ചിരുന്നു. ഈ 
പാട്ട് തന്റേതായ രീതിയിൽ അനുകരിച്ച് നിരവധി വ്യക്തികളാണ് രംഗത്ത് വന്നിരുന്നത്. ഇവയും
ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ
വൈറലായി മാറുന്നത്. മുംബൈ പോലീസ് ബാൻഡായ കാക്കി സ്റ്റുഡിയോയും ചേർന്ന് പുഷപയിൽ ശ്രീവല്ലി
എന്ന ഗാനത്തിന് ഈണം നൽകിയിരിക്കുകയാണ്. മുബൈ പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് 
വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Screenshot_3.jpg?
resize=1095%2C606&ssl=1)

കാക്കി സ്റ്റുഡിയോ അംഗങ്ങൾ ക്ലാരിനെറ്റ്, സാക്‌സോഫോൺ, ട്രമ്പറ്റ്, പുല്ലാങ്കുഴൽ തുടങ്ങി
നിരവധി സംഗീതോപകരണങ്ങൾ ആണ് പോലീസ് സുഹൃത്തുക്കൾ ഉപയോഗിക്കുന്നത് കാണാൻ കഴിയുന്നുണ്ട്.
ഇതിന് മുൻപ് കാക്കി സ്റ്റുഡിയോ ലതാ മങ്കേഷ്‌കറിന്റെ ‘ഏ മേരെ വതൻ കെ ലോഗോ’യുടെയും മണി
ഹീസ്റ്റ് ഗാനമായ ‘ബെല്ല ചാവോ’യുടെയും കവർ ഒരുക്കി അവതരിപ്പിച്ചിട്ടുണ്ട്.
