# ഭര്‍ത്താവിനെപ്പോലെ ഒരാള്‍ എനിക്ക് മെസേജ് അയക്കുന്നു… എന്ത് ചെയ്യണമെന്ന് അറിയാതെ ശ്രീവിദ്യ മുല്ലച്ചേരി…

- Link: https://ml.b4blaze.com/film-news/sreevidhya-about-a-stranger
- Published: 2021-12-18T10:03:08+05:30
- Author: Rahul

ടെലിവിഷന്‍ പരിപാടിയിലൂടെ പ്രക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. വെള്ളിത്തിരയില്‍
ശോഭിച്ചു വരുന്നുണ്ട് എങ്കിലും ഒരു പ്രമുഖ ചാനലിലെ പരിപാടിയിലൂടെ തന്നെ ശ്രീവിദ്യയ്ക്ക്
ആരാധകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ്
മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വെയ്ക്കുന്നത്. മലയാളത്തിലെ യുവ നടിമാരുടെ ഇടയിലേക്ക്
ഈ പേര് കൂടി എത്തിച്ചേരാന്‍ ഇനി അധികം സമയവും വേണ്ടി വരില്ല. ടെലിവിഷന്‍ ജനപ്രിയ പരിപാടി
സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം അറിയപ്പെട്ടത്. മോഡലായും ഗായികയായും യൂട്യൂബറായും 
തിളങ്ങുന്ന താരമാണ് ശ്രീവിദ്യ, മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/04e6f78dce8698a0578a7941e349a89f-
215x300.jpg?resize=846%2C1180&ssl=1)

താരത്തിന്റേതായി ഇനി നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. നൈറ്റ് ഡ്രൈവ്,
എസ്‌കേപ്, സത്യം മാത്രമേ ബോധിപ്പിക്കൂ, തല എന്നീ സിനിമകള്‍ ഇനി റിലീസിനായി കാത്തിരിക്കുന്നവയാണ്.
വെബ് സീരിസായ ജസ്റ്റ് മാരീഡ് തിങ്ങ്സിലും ജീവ ജോസഫിനൊപ്പം ശ്രീവിദ്യയും തിളങ്ങുകയാണ്.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു താന്‍ അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് താരം തുറന്നു
പറഞ്ഞിട്ടുണ്ട് അടുത്തിടെ ഒരു അഭിമുഖത്തിനിടെ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഏറെ
ശ്രദ്ധേയമായത്. ആറ് മാസമായി ഭര്‍ത്താവിനെ പോലെ തനിക്ക് ഒരാള്‍ മെസേജ് ചെയ്യുന്നുണ്ടെന്നാണ്
താരം വെളിപ്പെടുത്തിയത്. ഒരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് തനിക്ക് ഇത്തരത്തില്‍
മെസേജ് ദിവസവും വരുന്നത്. തന്നെ അടുത്തറിയുന്നവര്‍ ചിന്നൂ എന്നാണ് വിളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Sreevidya-Mullachery-
300x219.png?resize=879%2C642&ssl=1)

ചിന്നു എന്ന് വിളിച്ചുകൊണ്ടാണ് തനിക്ക് അയാള്‍ ഓരോ ദിവസവും മെസേജ് അയക്കുന്നതെന്നും,
എന്നാല്‍ അയാള്‍ ആരാണെന്നോ എന്തിനാണ് ഇങ്ങനെ തുടരെ മെസേജ് അയക്കുന്നതെന്നോ അറിയില്ലെന്നും
ശ്രീവിദ്യ പറയുന്നു. ഇതുവരെ ഈ സന്ദേശങ്ങള്‍ക്കൊന്നും താന്‍ മറുപടി നല്‍കിയിട്ടില്ല.
ആരാണെന്ന് എന്താണെന്ന് എന്നൊന്നും അറിയാതെ എങ്ങനെ മറുപടി നല്‍കുന്നതെന്നും താരം പറയുന്നു.
വളരെ കൗതകുകരമായ താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. ഇത്തരത്തില്‍
വരുന്ന മെസേജ് ചിലപ്പോള്‍ താന്‍ വായിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍
മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്കും മറ്റ് വിശേഷങ്ങള്‍ക്കും വലിയ
സ്വീകാര്യതയാണ് ആരാധകരുടെ ഇടയില്‍ നിന്ന് ലഭിക്കാറുള്ളത്.

 
