# ആ കാര്യം ഉറപ്പിച്ചാണ് ഞാന്‍ അഭിനയരംഗത്തേക്ക് വന്നത്…! ഞാന്‍ ഫേക്ക് അല്ല! തുറന്നടിച്ച് നടി ശ്രീവിദ്യ

- Link: https://ml.b4blaze.com/film-news/sreevidhya-about-acting-career
- Published: 2021-12-24T18:53:17+05:30
- Author: Rahul

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാസര്‍ഗോഡ് സ്വദേശിനിയായ ശ്രീവിദ്യ മുല്ലച്ചേരി.
സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ പരപാടിയാണ് താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത
നേടിക്കൊടുത്തത്. ഇപ്പോള്‍ സ്വന്തം വീട്ടിലെ കുട്ടിയോട് തോന്നുന്ന തരത്തിലുള്ള പ്രിയമാണ്
മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യയോട് ഉള്ളത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ്
താരം പ്രേക്ഷക മനസ് കീഴടക്കിയത്. നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍
ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്. ചെറിയ കഥാപാത്രങ്ങളിലും താരം
പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല വെബ് സീരീസുകളിലെയും നിറ സാന്നിധ്യമാണ് ശ്രീവിദ്യ.
അടുത്തിടെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍
ശ്രദ്ധയാകര്‍ഷിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Sreevidya-Mullachery3-
300x169.jpg?resize=864%2C487&ssl=1)

സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ വലിയൊരു ആരാധികയായ താരം അതിലേക്ക് എത്തിപ്പെട്ട 
കഥയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. സ്പനം കണ്ടൊരു സ്റ്റേജിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍
അതിരില്ലാത്ത സന്തോഷം തനിക്കുണ്ടെന്നാണ് ശ്രീവിദ്യ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ 
വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക് എന്ന ഷോ ജീവിതത്തില്‍ വഴിത്തിരിവായിരിക്കുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായി ഷോ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഞാന്‍ ദുബായിലായിരുന്നു.
ടിവിയില്‍ എന്നെത്തന്നെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ദുബായിലെ ആളുകള്‍ അന്നു തന്നെ
സ്റ്റാര്‍മാജിക്കിലെ കുട്ടിയെന്ന് പറഞ്ഞ് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. കൊച്ചി
എയര്‍പോര്‍ട്ടിലെത്തിയപ്പോഴും സമാന അനുഭവമായിരുന്നു. സ്‌കിറ്റും ഡാന്‍സും അടക്കമുള്ള
പെര്‍ഫോമന്‍സുകള്‍ ചെയ്യുമ്പോള്‍ എങ്ങനെ ജനങ്ങള്‍ സ്വീകരിക്കുമെന്ന വലിയ പേടിയുണ്ടായിരുന്നു.
എന്നാല്‍ ഒരിക്കലും വേദിയില്‍ ഫേക്കായിരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതാണ്
എനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും. ഈ ഷോ എന്റെ ആത്മവിശ്വാസം വളര്‍ത്തിയെന്നും
ശ്രീവിദ്യ പറഞ്ഞു.

 
