# എനിക്ക് റോഷനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു; വെളിപ്പെടുത്തലുമായി ശ്രീവിദ്യ

- Link: https://ml.b4blaze.com/film-news/sreevidhya-mullaseri-talk-abour-roshan-mathew
- Published: 2022-10-09T10:32:59+05:30
- Author: Ajay

ടെലിവിഷൻ പ്രക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ ഷോകളിലും സിനിമയിലുമായി
സജീവമാണ് ഈ കാസർഗോടുകാരി. ഇപ്പോഴിതാ നൈറ്റ് ഡ്രൈവ് എന്ന സിനിമ കഴിഞ്ഞപ്പോൾ റോഷൻ മാത്യുവിനോട്
തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നുവെന്നാണ് ശ്രീവിദ്യ മുല്ലശ്ശേരി വളിപ്പെടുത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/srevuidya-2.jpg?
resize=1280%2C720&ssl=1)

ശ്രീവിദ്യ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 
അവതാരക നൈറ്റ് ഡ്രൈവിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് എപ്പോഴെങ്കിലും റോഷനോട് ദേഷ്യപ്പെട്ടിരുന്നോ
എന്നു ചോദിച്ചു. അതിന്റെ മറുപടി ആയിട്ടാണ് തനിക്ക് റോഷനോട് ദേഷ്യം തോന്നിയ കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/srevidya-1.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ കുഴപ്പം കൊണ്ട് റീടേക്ക് ഉണ്ടാവരുതെന്ന്
ഞാനാഗ്രഹിച്ചിരുന്നു. അതിനാൽ മുഴുവൻ ഡയലോഗും താൻ കാണാതെ പഠിക്കുകയായിരുന്നു.ക്ലൈമാക്‌സ്
ഷൂട്ടിങ്ങ് എത്തിയപ്പോൾ റോഷൻ ഡയറക്ടറോട് പറഞ്ഞത് ആ ഡയലോഗ് എല്ലാം കട്ട് ചെയ്ത് കളയാൻ
ആയിരുന്നു. തനിക്ക് പിന്നീട് ഡയലോഗ് ഇല്ലാതായി അത് എന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന്
ശ്രീവിദ്യ പറഞ്ഞു.
