# ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ശ്രിന്ദ!

- Link: https://ml.b4blaze.com/film-news/srind-photo-shoot
- Published: 2023-04-30T17:04:54+05:30
- Author: Ajay

തന്‌റെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ യുവനടിയാണ് ശ്രിന്ദ. 
സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രിന്ദ. കൂടാതെ തന്റെ ആരോഗ്യ സംരക്ഷണത്തിലും ഫാഷനിലുമൊക്കെ
ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ഈ യുവനടി. അടുത്തിടെ താരം സോഷ്യൽ മീഡിൽ പങ്കുവെച്ച 
ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/srinda.jpg?resize
=1280%2C720&ssl=1)

പച്ച നിറത്തിലുള്ള ഗൗൺ മാതൃകയിലുള്ള മോഡേൺ ഡ്രസ് ധരിച്ചാണ് ശ്രിന്ദ ക്യാമറയ്ക്ക് മുന്നിൽ
എത്തിയിരിക്കുന്നത്. ഗ്ലാമറസ് ഷോട്ടോഷൂട്ടിൻറെ ഒരു ലഘു വീഡിയോയും ശ്രിന്ദ ഇൻസ്റ്റഗ്രാമിലൂടെ
പങ്കുവച്ചിട്ടുണ്ട്. അൻഷിഫ് പി കെ ആണ് ഫോട്ടോഗ്രാഫർ, മേക്കപ്പ് ആൻഡ് ഹെയർ സാറ മേക്കോവർ
ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/srinda-1.jpg?resize
=1280%2C720&ssl=1)

ഫെബ്രുവരിയിൽ പുറത്തെത്തിയ ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ
ചിത്രം.2010 ൽ പുറത്തെത്തിയ ഫോർ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദയുടെ
സിനിമാ അരങ്ങേറ്റം. സജി സുരേന്ദ്രനാണ് സിനിമ സംവിധാനം ചെയ്തത്. 1983 യിലെ നിവിൻ പോളി
അവതരിപ്പിച്ച നായകൻറെ ഭാര്യാവേഷം ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ്. അന്നയും റസൂലും, ഹോംലി
മീൽസ്, ആട്, കുഞ്ഞിരാമായണം, പറവ, ട്രാൻസ്, കുരുതി, ഭീഷ്മ പർവ്വം തുടങ്ങി നിരവധി ചിത്രത്തിൽ
താരം അഭിനയിച്ചിട്ടുണ്ട്.

>  
> View this post on Instagram
>  
> [A post shared by Srinda (@srindaa)](https://www.instagram.com/p/CriYKmYP3Sk/?utm_source=ig_embed&utm_campaign=loading)
