# നാനി30ൽ ശ്രുതി ഹാസനും!!

- Link: https://ml.b4blaze.com/film-news/sruthi-hasan-in-nani30
- Published: 2023-05-01T13:47:38+05:30
- Author: Ajay

‘ദസറ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാനി നായകനാകുന്ന ‘നാനി 30’ൽ തമിഴ് സൂപ്പർ
താരം ശ്രുതി ഹാസനും ഒരു പ്രധാന കഥാപാത്രം ചെയ്യുമെന്ന് റിപ്പോർട്ട്. ചിത്രത്തിൽ അതിഥി
വേഷത്തിലാണ് ശ്രുതി ഹാസൻ എത്തുക. നവാഗതനായ ശൗര്യുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും
നിർവഹിക്കുന്നത്. മൃണാൾ താക്കൂറാണ് നാനിയുടെ നായികയായി എത്തുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/NANI-31.jpg?resize
=1280%2C720&ssl=1)

. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂർത്തി കെ എസ് എന്നിവർ ചിത്രം നിർമിക്കുമ്പോൾ
സംഗീത സംവിധാനം നിർവഹിക്കുന്നത് മലയാളിയായ ഹിഷാം അബ്ദുൾ വഹാബ് ആണ്. സാനു ജോൺ വറുഗീസ്
ഐഎസ്സി ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയുടെ എഡിറ്റിംഗ് പവീൺ ആന്റണി നിർവഹിക്കുന്നു.
അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന സിനിമ
2023 ഡിസംബർ 21 ന് തീയറ്ററുകളിൽ എത്തും

 അതേസമയം, നാനിയുടെ ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ്
ആരംഭിച്ചിരിക്കുകയാണ്. 100 കോടി ക്ലബിലെത്തിയ ‘ദസറ’ ശ്രീകാന്ത് ഒഡേലയാണ് തിരക്കഥ എഴുതി
സംവിധാനം ചെയ്തത്. കീർത്തി സുരേഷാണ് സിനിമയിലെ നായിക.സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ
ഛായാഗ്രഹണം നവീൻ നൂലിയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്.
