# യക്ഷിയെന്നോ വാംപെയര്‍ എന്നോ വിളിച്ചോളൂ..!! അത് എന്നെ കരുത്തയാക്കുന്നു!!

- Link: https://ml.b4blaze.com/film-news/sruty-hassan-faced-body-shaming
- Published: 2022-01-17T10:15:20+05:30
- Author: Rahul

ഉലകനായകന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതിഹാസന്‍. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല
ശ്രുതി തന്റെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ആലാപനം, മോഡലിംഗ് എന്നീ മേഖലകളില്‍
എല്ലാം താരം തന്റെതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. തമിഴിന് പുറമെ ഇതര ഭാഷകളിലും താരം
അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഒരുപാട് തമിഴ് സിനിമകള്‍ക്ക് വേണ്ടി സിനിമാ ഗാനങ്ങളും
ശ്രുതി ആലപിച്ചിട്ടുണ്ട്. ഒരു മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ് താരം. ആരാധകരുടെ അത്രതന്നെ
വിമര്‍ശകരും താരത്തിന് ഒരുപാടാണ് ഉള്ളത്. വസ്ത്രധാരണത്തിന്റെ പേരിലും മറ്റും ഒരുപാട്
വിമര്‍ശനങ്ങളും ശ്രുതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/yyrezacyeyp8hbvt_1614252919-
300x225.jpeg?resize=1152%2C864&ssl=1)

താന്‍ ബോഡി ഷെയ്മിംഗിന് പോലും ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഒരു പ്രമുഖ ചാനലിന് കൊടുത്ത് അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
താന്‍ നേരിട്ട ആ ദുരനുഭവങ്ങളെ കുറിച്ച് ശ്രുതി പറഞ്ഞത് ഇങ്ങനെ… സിനിമയില്‍ നിന്ന് ഇടവേള
എടുത്ത ഞാന്‍ ലണ്ടനിലേക്ക് പോയി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ വച്ച് 
പാട്ടും കഥകളും എഴുതിയിരുന്നു. പിന്നീട് ഞാന്‍ തിരിച്ചുവന്നു. ചിലര്‍ അതിനേയും വിമര്‍ശിച്ചു.
എന്താണിതെന്ന് ചോദിച്ചു. മറ്റു ചിലര്‍ പറഞ്ഞത് അവള്‍ പണ്ടേ ഇങ്ങനെ തന്നെയാണെന്നും പറഞ്ഞു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/77387485_487650768502861_2754277973298400340_n-
200x300.jpg?resize=927%2C1391&ssl=1)

അവര്‍ പറഞ്ഞത് എന്നെ കാണാന്‍ വാംപയറിനെ പോലെയുണ്ടെന്നും യക്ഷിയാണെന്നുമൊക്കെയായിരുന്നു.
നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും വിളിക്കാം എന്നായിരുന്നു എന്റെ നിലപാട്. നിങ്ങള്‍ക്കെന്നെ
യക്ഷിയെന്നോ വാംപയര്‍ എന്നോ വിളിക്കാം. ഇതെന്റെ സൗന്ദര്യ ബോധ്യമാണ്. ഇത് എന്ന കരുത്തയാക്കുകയാണ്.
ഇപ്പോള്‍ അവര്‍ തോറ്റു പോയിരിക്കുകയാണ്” എന്നായിരുന്നു ശ്രുതി പറഞ്ഞത്. തന്റെ ഫാഷന്‍
സ്‌റ്റൈല്‍ താന്‍ വായിച്ച സാഹിത്യത്തില്‍ നിന്നും വര്‍ഷങ്ങളുടെ അറിവില്‍ നിന്നും പ്രചോദനം
ഉള്‍ക്കൊണ്ടുള്ളതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/2020_3largeimg_1545470553-
186x300.jpeg?resize=1042%2C1681&ssl=1)

”തീര്‍ച്ചയായും പ്രചോദനമുണ്ട്. ഞാന്‍ കേട്ടു വളര്‍ന്ന സംഗീതവും സാഹിത്യവും ഞാന്‍ വായിച്ച
നോവലുമെല്ലാം സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് ഹെവി മെറ്റല്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത്,
ആ അണ്‍എക്സ്പെക്റ്റഡ് പാക്കേജാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇത്തരത്തില്‍ വസ്ത്രം ധരിക്കാനാണ്
ഞാന്‍ ഇഷ്ടപ്പെട്ടത്. ആളുകള്‍ നീ ഇങ്ങനെ വസ്ത്രം ധരിക്കരുതെന്നൊക്കെ പറയുമായിരുന്നു.
ഇന്നെനിക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് ഞാന്‍ കഥാപാത്രമായി മാറുന്നതും രണ്ടാമത്തേത് 
ശ്രുതിയും. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം” എന്നാണ് താരം പറയുന്നത്. താരത്തിന്റെ
പേരില്‍ പ്രണയ ഗോസിപ്പുകളും കുറവല്ല. ആദ്യ കാമുകനുമായി വേര്‍പിരിഞ്ഞ് ശേഷം ഇപ്പോള്‍
മറ്റൊരു കാമുകനെ ശ്രുതി കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
