# ശ്രുതിഹാസന്‍ പ്രണയത്തിലാണ്, കാമുകന് പ്രായം 61

- Link: https://ml.b4blaze.com/film-news/srutyhasan-fall-in-love-with-61-age
- Published: 2021-11-06T17:27:07+05:30
- Author: Rahul

ഉലകനായകന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാലോകത്ത്
സ്വന്തമായൊരു വിലാസം ഉണ്ടാക്കിയെടുത്ത നടി കൂടിയാണ് ശ്രുതി. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍
എന്നാണ് ശ്രുതിയെ കുറിച്ച് ആരാധകരുടെ കമന്റുകള്‍. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള
ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

 അറുപത്തിയൊന്ന് വയസുള്ള ബാലകൃഷ്ണയുടെ നായികയായി ശ്രുതി അഭിനയിക്കാന്‍ പോകുന്നതായാണ്
റിപ്പോര്‍ട്ടുകള്‍. ഇതറിഞ്ഞ് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. എന്തിനാണ് ഇത്രയും പ്രായമുള്ളവരുടെ
കൂടെ അഭിനയിക്കുന്നതെന്നും എന്തുകൊണ്ടാണ് യുവാക്കളെ ഒഴിവാക്കുന്നതെന്നുമാണ് ആരാധകരുടെ
ചോദ്യം. കൂടാതെ, കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീല്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
നായിക ശ്രുതി ആണ്. പ്രഭാസ് ആണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. സലാര്‍ എന്നാണ്
സിനിമയുടെ പേര് നിശ്ചയിച്ചിരിക്കുന്നത്.

 
