# സ്റ്റാർ മാജിക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ

- Link: https://ml.b4blaze.com/film-news/star-magic-new-episode
- Published: 2023-11-14T07:51:53+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള പരിപാടിയാണ് സ്റ്റാർ മാജിക്ക്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന
ഈ പരിപാടിക്ക് ആരാധകർ ഏറെയാണ്. എന്നാൽ പലപ്പോഴും പല തരത്തിൽ ഉള്ള വിമർശനങ്ങളും സോഷ്യൽ
മീഡിയയിൽ പരിപാടിക്ക് ലഭിക്കാറുണ്ട്. പരുപാടിയിൽ താരങ്ങൾ പറയുന്ന പല തമാശകളും കടുത്ത
രീതിയിൽ തന്നെ ആരാധകരുടെ വിമർശനങ്ങൾക്ക് വഴി ഒരുക്കിയിട്ടുണ്ട്. പലപ്പോഴും നിറത്തിന്റെയും
രൂപത്തിന്റെയും പേരിൽ പരുപാടിയിൽ ഉള്ളവർ സഹതാരങ്ങൾ കളിയാക്കുന്നത് പലപ്പോഴും സോഷ്യൽ
മീഡിയയിൽ വിമര്ശിക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും സ്റ്റാർ മാജിക്ക്
പരുപാടി എയറിൽ കയറാറുണ്ടായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇത്തരത്തിൽ കഴിഞ്ഞ ദിവസം 
നടന്ന എപ്പിസോഡിനെതിരെയും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

![star magic 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/star-
magic-2.jpg?resize=827%2C675&ssl=1)

star magic 2

കോമഡിക്ക് വേണ്ടി മൃദുലയും തങ്കച്ചൻ വിതുരയും കൂടി ചെയ്ത കാര്യങ്ങൾക്ക് ആണ് ഇപ്പോൾ 
വിമർശനം ഉയരുന്നത്. സ്റ്റേജിൽ ഉണ്ടായിരുന്ന ബെഡിലേക്ക് ഇരുവരും കിടക്കുന്നത് ആയിട്ടാണ്
പരുപാടിയിൽ കാണിക്കുന്നത്. എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ
ഉയരുന്നത്. പരിപാടിയുടെ യൂട്യൂബ് വിഡിയോയ്ക്ക് നിരവധി പേരാണ് കമെന്റുകളുമായി എത്തുന്നത്.
നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്ന പരിപാടി അടിപൊളി ആയി കുളമാക്കിയ ഡയറക്ടർക് നടുവിരൽ
നമസ്കാരം എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. പണ്ടൊക്കെ ഈ പരിപാടി കാണാൻ 40മുതൽ
45മിനിറ്റ് വരെ പിടിക്കുമായിരുന്നു. ഇപ്പോൾ വളരെ മികച്ച തല്ലിപ്പൊളി ചളി പരിപാടിയായി
മാറിയത് കൊണ്ട് 4മിനിറ്റ് കൊണ്ട് കണ്ടു തീർക്കാൻ പറ്റുന്നുണ്ട് താങ്ക്സ് അനൂപ് & ടീം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Star-Magic-Anchor-
Lakshmi-Nakshathra-Photoshoot-1.jpg?resize=1080%2C1351&ssl=1)

45 മിനിറ്റും കുത്തി ഇരുന്നു കണ്ടിരുന്ന കാലം ഒക്കെ പോയി ഇപ്പൊ 4മിനിറ്റ് കൊണ്ട് പരിപാടി
കണ്ടു തീർത്തു ശോകമൂകം, സ്റ്റാർ മാജിക്കിൽ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടാവാണേൽ അടിമാലി
എപ്പിസോഡിൽ ഉണ്ടാവണം ഇല്ലെങ്കിൽ മരിച്ച വീട്ടിലെ അവസ്ഥയാണ് ബിനു അടിമാലി ഇഷ്ടം, സ്റ്റാർ
മാജിക് പ്രോഗ്രാമിനോടുള്ള അതിയായ സ്നേഹവും സന്തോഷവും അറിയിക്കുന്നതോടൊപ്പം ഇതൊക്കെ 
തരംതാണ പണിയാ എന്നുകൂടി അറിയിക്കുന്നു. ഇമ്മാതിരി കളി ഒക്കെ ലോകമെമ്പാടും ഉള്ള പ്രേക്ഷകർ
കണ്ടുകൊണ്ടിരിക്കുകയാണ്. അതെങ്കിലും നിങ്ങൾ ഓർക്കണം തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു
വരുന്നത്.
