# ‘പല്ലിന്റേയും എല്ലിന്റേയും എണ്ണം അതേപോലെ നിലനിര്‍ത്തി കൊണ്ട്, സുന്ദരമായ 365 ദിനങ്ങള്‍…’ സ്‌റ്റെബിന്‍ ജേക്കബ്

- Link: https://ml.b4blaze.com/film-news/stebin-jacob-facebook-post-about-wedding-anniversary
- Published: 2022-02-07T23:07:02+05:30
- Author: Gargi

സീ കേരളത്തിലെ ചെമ്പരത്തി സീരിയലിലെ നായക കഥാപാത്രം ആനന്ദിനെ പ്രേക്ഷകര്‍ക്കെല്ലാം 
വളരെ ഇഷ്ടമാണ്. ആനന്ദ് എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് നടന്‍ സ്‌റ്റെബിന്‍ ജേക്കബാണ്.
ഭാര്യ വിനീഷയ്ക്കൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരമിപ്പോള്‍. രസകരമായ
ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് ഫോട്ടോയുമായി സ്റ്റെബിന്‍ എത്തിയത്. ‘പല്ലിന്റേയും എല്ലിന്റേയും
എണ്ണം അതേപോലെ നിലനിര്‍ത്തി കൊണ്ട്, സുന്ദരമായ 365 ദിനങ്ങള്‍… ലവ് യു മൈ സ്വീറ്റി പൈ…’
എന്നാണ് സ്റ്റെബിന്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇരുവര്‍ക്കും
ആശംസകള്‍ അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തി.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 ഫെബ്രുവരി ഏഴിനാണ് സ്റ്റെബിനും വിനീഷയും വിവാഹിതരാവുന്നത്.
കോവിഡ് മഹാമാരിക്കിടയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്
പങ്കെടുത്തത്. ഇന്റീരിയര്‍ ഡിസൈനറായ സ്‌റ്റൈബിന്‍ നീര്‍മാതളം എന്ന പരമ്പരയിലൂടെയാണ്
മിനിസ്‌ക്രീനിലെത്തിയത്. സ്‌റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി.

 
