# അജു വര്‍ഗീസിനെ പറ്റിച്ച കുട്ടി ഹീറോകളിതാ!!!!

- Link: https://ml.b4blaze.com/film-news/sthanardhi-sreekuttan-movie-childrens-day-wishes
- Published: 2022-11-14T18:28:32+05:30
- Author: Anu

അജു വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി
ശ്രീക്കുട്ടന്‍. ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ കഥയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍
പറയുന്നത്. കുട്ടികളുടെ കഥ ഏറെ ഹൃദ്യവും രസകരവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. 
ഇന്നിതാ ശിശുദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രസകരമായ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
അജു വര്‍ഗീസും കുട്ടികളായ ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരും അഭിനയിച്ച ശിശുദിന വീഡിയോ
വൈറലായിരിക്കുകയാണ്.

ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവര്‍ ചേര്‍ന്നാണ്
സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ കൊച്ചിയില്‍
പുരോഗമിക്കുകയാണ്.
  അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുന്‍നിര താരങ്ങള്‍ക്ക്
ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കുട്ടിത്താരങ്ങളായ
ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരെ ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്. ചിത്രത്തില്‍ ശ്രീക്കുട്ടന്‍,
അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരുമാണ്.

ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്,
രാമചന്ദ്രന്‍ നായര്‍, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെത്തുന്ന
മറ്റു താരങ്ങള്‍.
  മുരളി കൃഷ്ണന്‍, ആനന്ദ് മന്‍മഥന്‍, സംവിധായകന്‍ വിനേഷ് എന്നിവര്‍
ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് വി ശൈലജ ഛായാഗ്രഹണവും കൈലാഷ്
എസ് ഭവനും ചേര്‍ന്നാണ് എഡിറ്റിംഗ്. ഗാനങ്ങള്‍ പിഎസ് ജയഹരിയുടേതാണ്. വിനായക് ശശികുമാര്‍,
മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരുടേതാണ് വരികള്‍.

കലാസംവിധാനം അനീഷ് ഗോപാല്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍
ആദര്‍ശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് ദേവിക, ചേതന്‍, വസ്ത്രാലങ്കാരം ബുസി
ബേബി ജോണ്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് അനന്തകൃഷ്ണന്‍, ആല്‍വിന്‍ മാര്‍ഷല്‍, കൃഷ്ണപ്രസാദ്,
സ്റ്റില്‍സ് ആഷിക് ബാബു, മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, വാര്‍ത്താപ്രചരണം
ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് പിന്നണിയിലുള്ളവര്‍.
