# ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുബി സുരേഷ്

- Link: https://ml.b4blaze.com/film-news/subi-suresh-facebook-post-comment-got-viral
- Published: 2022-01-26T16:31:14+05:30
- Author: Gargi

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ
സുപരിചിതയാണ് സുബി സുരേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് സുബി തെളിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക്
താഴെ താരം മറുപടി കൊടുക്കാറുണ്ട്. അശ്ലീലം പറയുന്നവര്‍ക്ക് തക്ക മറുപടി നല്‍കാറുണ്ട്
സുബി. ഇത്തവണയും താരത്തിന്റെ പോസ്റ്റിന് താഴെ വന്ന് അശ്ലീല കമന്റിട്ടയാള്‍ക്ക് സുബി
നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

യു.എസ്.എയില്‍ സന്ദര്‍ശനം നടത്തിയപ്പോഴെടുത്ത ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു
സുബി. ഈ സ്ഥലം ഏതാണെന്ന് പറയാമോയെന്നാണ് ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍‘
നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതിനു താഴെ ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്നാണ് സുബി കമന്റ് നല്‍കിയത്. ഇതോടെ, യുവാവ് കമന്റ്
ഡിലീറ്റാക്കുകയാണ് ചെയ്തത്. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍
പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന ഇവമ്മാര്‍ക്ക് ഇത്തരം മറുപടി തന്നെ നല്‍കണമെന്നാണ്
ചിലരുടെ വാദം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/subi4-239x300.jpg?
resize=580%2C728&ssl=1)

മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെയാണ് സുബി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സിനിമാല
എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. സുബി അവതരിപ്പിച്ച 
സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
