# പണത്തിന് വേണ്ടി തന്നെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുകളുമായി സുബി സുരേഷ്

- Link: https://ml.b4blaze.com/film-news/subi-suresh-kidnapp-news
- Published: 2021-12-23T12:03:28+05:30
- Author: Rahul

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ്
സുബി സുരേഷ്.കോമഡി വേദികളില്‍ പുരുഷന്മാര്‍ നിറഞ്ഞാടിയിരുന്ന സമയത്താണ് സുബി സുരേഷ്
വേദി കൈയ്യടിക്കിയത്. പിന്നീടങ്ങോട്ട് അവതാരകയായും നടിയായും നര്‍ത്തകിയായുമൊക്കെ സുബി
പ്രേക്ഷകരുടെ മുന്നിലെത്തി. സുബി അവതരിപ്പിച്ച കുട്ടിപ്പട്ടാളം ഷോ വളരെയേറെ ജനപ്രീതി
നേടിയ ഒന്നായിരുന്നു.
 കുട്ടികളോടുള്ള സുബിയുടെ ചോദ്യവും ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു
ഏറ്റെടുത്തത്. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വാര്‍ത്തയായിരുന്നു നടി
സുബി സുരേഷിനെ കണ്മാനില്ല എന്നത്. കൈരളി ടിവിയുടെ പരസ്യമായിരുന്നു സുബിയെ കാണ്മാനില്ല
എന്നത്.

 ഇപ്പോഴിതാ കാണ്മാനില്ല പരസ്യം വന്ന് പത്ത് ദിവസം ആകുമ്പോഴേക്കും സുബിയെ കണ്ടെത്തിയെന്ന്
പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ചാനല്‍. സുബി സുരേഷിനെ കണ്ടെത്തി. പ്രശസ്ത ചലച്ചിത്ര
താരം സുബി സുരേഷിനെ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് നിന്ന് കണ്ടെത്തിയെന്നാണ്
പുതിയ പരസ്യത്തില്‍ പറയുന്നത്. തന്നെ പണത്തിന് വേണ്ടി കിഡ്‌നാപ് ചെയ്ത് അപായപ്പെടുത്താന്‍
ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും
തെളിവ് സഹിതം 24,12,2021ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്ക് കൈരളി ടിവിയില്‍ തുറന്നു
പറയുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടും വരെ നിയമനടപടി സ്വീകരിക്കുമെന്ന് സുബി 
പറഞ്ഞു. പ്രശസ്ത നടനും സംവിധായകനും ആയ വ്യക്തിയും ഹോം എന്ന സിനിമയിലെ താരവും ആപത്തില്‍
പെട്ടപ്പോള്‍ തന്നെ സഹായിച്ചിട്ടില്ലെന്നും സുബി ആരോപിച്ചുവെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
എന്തായാലും ഇത്ര വ്യത്യസ്തമായൊരു പരസ്യത്തിന് പിന്നിലെന്താണെന്ന് അറിയാനായി ആരാധകര്‍
ആകാംഷയോടെ കാത്തിരിക്കുകയാണ്.
