# ‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം’ സുബി സുരേഷ്

- Link: https://ml.b4blaze.com/film-news/subi-suresh-last-fb-post
- Published: 2023-02-22T11:27:39+05:30
- Author: Ajay

ചലച്ചിത്ര താരം സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും
ആരാധകരും. ടിവി ഷോകളിലൂടേയും കോമഡി പരിപാടികളിലൂടെയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം
കീഴടക്കിയ താരമാണ് സുബി ത്. സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് താരത്തിന്റെ തന്നെ ഔദ്യോഗിക
ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് ഈറനണിയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-2.jpg?resize
=1280%2C720&ssl=1)

 

‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്.
എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് സുബിയുടെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേർ ആദരാഞ്ജലികൾ
അറിയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-1.jpg?resize
=1280%2C720&ssl=1)

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ വെച്ച്
ഇന്ന് രാവിലെയായിരുന്നു സുബിയുടെ വിയോഗം. 41 വയസ്സാണ്. ഏഷ്യാനെറ്റിലെ സിനിമാല എന്ന 
കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം 
ചെയ്ത കനക സിംഹാസനം ആണ് ആദ്യമായി അഭിനയിച്ച സിനിമ. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു
സുബി സുരേഷ് ജനിച്ചത്.അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ : എബി സുരേഷ്.
