# ആരുടെ കൂടെയാണ് ഒളിച്ചോടിയതെന്ന് അറിയാന്‍ പലരും വിളിച്ചു!! ലോക്ഡൗണ്‍ കാലത്ത് പട്ടിണി കിടന്നപ്പോള്‍ പോലും ആരും അന്വേഷിച്ചില്ല!! സുബി പറയുന്നു…

- Link: https://ml.b4blaze.com/film-news/subi-suresh-missing-issue
- Published: 2022-01-07T12:04:40+05:30
- Author: Rahul

ഒരുപാട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടിയാണ് സുബി സുരേഷ്. ഇപ്പോള്‍
അവതാരികയായും സുബി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക്
മുന്‍പാണ് താരത്തെ കാണാനില്ല എന്നും ഒളിച്ചോടി എന്നും തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ
മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ വാര്‍ത്ത എങ്ങും എത്തിയതോടെ ആ നിമിഷത്തെ തന്റെ അവസ്ഥയെ
കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സുബി. ഈ വ്യാജ വാര്‍ത്തയുടെ
പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥായാണ് തനിക്ക് ഉണ്ടായത് എന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/subi-about-marriage-
300x169.jpg?resize=845%2C476&ssl=1)

താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാന്‍ ആളുകള്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നു.
കൂടാതെ ഓണ്‍ലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ആദ്യ വനിത താന്‍ ആണെന്നും താരം പറയുന്നു.
ഒരു പരിപാടിയ്ക്കിടെ ആണ് സുബി ഇതേകുറിച്ച് മനസ്സ് തുറന്നത്. സുബി ഒളിച്ചോടി എന്ന് പറഞ്ഞ്
തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ വിളികള്‍ക്ക് കൈയ്യും കണക്കുമില്ല, എന്നാല്‍, ലോക്ഡൗണ്‍
ആയിട്ട് പോലും നമ്മള്‍ പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല
എന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/subi-suresh.jpg.
image_-300x157.jpg?resize=902%2C472&ssl=1)

അമേരിക്കയില്‍ നിന്ന് വരെ തന്നെ വിളിച്ച് ഇതേ കുറിച്ച് ഒളിച്ചോടിയതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നാണ്
സുബി പറയുന്നത്. ഇതിനിടെ സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്ന പ്രചരണങ്ങളെ കുറിച്ചും
അവതാരകന്‍ ചോദിക്കുന്നുണ്ട്. മൂന്ന് കല്യാണമൊക്കെ പ്രയാസമല്ലേ എന്ന എം.ജിയുടെ ചോദ്യത്തിന്
ഒരെണ്ണം തന്നെ താങ്ങാന്‍ പറ്റുന്നില്ലെന്നാണ് സുബി മറുപടിയായി പറഞ്ഞത്.
