# ഭൂമി കുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ല! ആ കാര്യം ശരിയാണ്, ചേട്ടന്റെ ആ സ്വഭാവം പ്രണവിനുമുണ്ട്, സുചിത്ര മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/suchithra-mohanlal-about-mohanlal-2
- Published: 2024-04-23T11:22:21+05:30
- Author: Suji

സിനിമകൾ പരാചയപെടുമ്പോൾ മോഹൻലാലിന് നിരവധി ട്രോളുകൾ എത്താറുണ്ടെന്നും എന്നാൽ അതൊന്നും
നടൻ വകവെക്കില്ല എന്നും തുറന്നു പറയുകയാണ് നടന്റെ ഭാര്യ സുചിത്ര മോഹൻലാൽ. ഭൂമി കുലുങ്ങിയാലും
മോഹൻലാൽ കുലുങ്ങില്ലെന്നാണ് മുൻപ് പ്രിയദർശൻ പറഞ്ഞിട്ടുള്ളത് ആ കാര്യം സത്യമെന്നാണ്
സുചിത്ര പറയുന്നത്. അവർ അവരുടെ കാര്യങ്ങൾ പറയെട്ടെ, അവർക്ക് അതിന് അവകാശമുണ്ട്, ഇപ്പോൾ
ഒരാൾക്ക് ഇഷ്ട്ടപെടുന്നത് മറ്റൊരാൾക്ക് ഇഷ്ടപ്പെടില്ല എന്നാണ് അദ്ദേഹം തനിക്ക് വരുന്ന
സോഷ്യൽ മീഡിയ കമന്റുകളെ കുറിച്ച് പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/such1.jpeg?resize
=640%2C640&ssl=1)

ചേട്ടന്റെ ഈ സ്വഭാവം തന്നെ അപ്പുവിനും ഉണ്ട് സുചിത്ര പറയുന്നു, എന്ത് നെഗറ്റീവ് ആയ 
കാര്യം ഉണ്ടായാലും അവൻ അതിനെ കുറിച്ച് ചിന്തിക്കാറുപോലുമില്ല, പി വി ആർ ഇഷ്യു വന്നപ്പോൾ
പോലും അപ്പു ഇതൊന്നും അറിഞ്ഞിരുന്ന പോലുമില്ല. വിശാഖ് ഒക്കെ ഇവിടെ ടെൻഷൻ അടിച്ചിരിക്കുകയാണ്
എന്നിട്ടും അപ്പു കുലുങ്ങിയില്ല.  അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ
നടക്കട്ടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su1-4.jpg?resize
=1200%2C628&ssl=1)

ചേട്ടനും അപ്പുവിനെ പോലെയാണ്. ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ലെന്നത് ശരിയാണ്.’
അന്ന് മരക്കാറിന്റെ ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റിൽ ഇരിക്കുകയായിരുന്നു.
പെട്ടെന്ന് അവിടെ ഒരു പാമ്പ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാൽ ചേട്ടൻ മാത്രം കാല്
കസേരയുടെ മുകളിൽ കയറ്റിവെച്ച് അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും
കിട്ടിയത്. അപ്പുവും കാം ആൻഡ്‌ കൂളാണ്.

 
