# അവരുടെ സിനിമകൾ ആണ് എനിക്കിഷ്ട്ടം! ചേട്ടനും, ആ നടനും  കൂടെയുള്ള  ഒരു സിനിമയും കൂടി ഉണ്ടാവണം; സുചിത്ര മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/suchithra-mohanlal-about-mohanlal-and-sreenivasan-movie
- Published: 2024-04-20T12:51:46+05:30
- Author: Suji

മലയാള സിനിമയിൽ ഒരു കാലത്തു സിനിമയിലെ ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു
മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ട്, ഇരുവരുടയും സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും
ചെയ്യ്തിരുന്നു. ഇപ്പോൾ നടൻ മോഹൻലാലിൻറെ ഭാര്യ സുചിത്ര പറയുന്നു ഈ ഒരു കോംബോ ഒന്നും
കൂടി അഭിനയിച്ച ഒരു സിനിമ വരുന്നത് കാണാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന്, ഒരു ഓൺലൈൻ
ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/m1-1.jpg?resize=
696%2C373&ssl=1)

അവർ രണ്ടുപേരും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം തന്നെ എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു,
എനിക്ക് മാത്രമല്ല പൊതുവെ ആ കോംബോ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു എന്നാണ് എന്റെ തോന്നൽ,
ഇനിയും താൻ ആഗ്രഹിച്ചതുപോലെ അങ്ങനൊരു സിനിമ ഉടൻ ഉണ്ടകുമെന്ന് സുചിത്ര പറഞ്ഞു, എന്നാൽ
ശ്രീനിവാസന്റെ ആരോഗ്യ പ്രശനങ്ങൾ മാറിയതിന് ശേഷം അങ്ങനൊരു ചിത്രം ഉണ്ടാകുമെന്നാണ് സുചിത്ര
പറയുന്നതും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su1-2.jpg?resize
=696%2C507&ssl=1)

ശ്രീനിയേട്ടന്റെ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാൽ ഞാനും നിങ്ങളും ആഗ്രഹിക്കുന്നതുപോലൊരു
സിനിമ ഉണ്ടാകും അതിന് ഞാൻ ഉൾപ്പെടെ എല്ലാവരും കാത്തിരിക്കുകയാണ് സുചിത്ര പറഞ്ഞു, മോഹൻലാൽ,
ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഒരുപാട് ചിത്രങ്ങൾ ഉണ്ടയിട്ടുണ്ട് അവയെല്ലാം ഏകദേശം ഹിറ്റുകൾ
ആയതുമാണ്, നാടോടി കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ, സന്മനസുള്ളവർക്ക് സമാധാനം, 
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം, അയാൾ കഥ എഴുതുകയാണ്, ഉദയനാണ് താരം, കിളിച്ചുണ്ടൻ
മാമ്പഴം , ചന്ദ്രലേഖ, ഒരുനാൾ വരും അങ്ങനെ നിരവധി ചിത്രങ്ങൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mo1-6.jpg?resize
=696%2C383&ssl=1)

 
