# അമ്മയുടെ സ്വപ്‌നം സഫലമാക്കി വിസ്മയ!! പരിസരം മറന്ന് തുള്ളിച്ചാടി സംഗീത പരിപാടി ആസ്വദിച്ച് സുചിത്ര!!

- Link: https://ml.b4blaze.com/film-news/suchithra-mohanlal-video-viral
- Published: 2024-03-21T17:38:42+05:30
- Author: Anu

ഇഷ്ടഗായകന്റെ സംഗീത പരിപാടി പരിസരം മറന്ന് തുള്ളിച്ചാടി ആസ്വദിച്ച് സുചിത്ര മോഹന്‍ലാല്‍.
സുചിത്രയുടെ സന്തോഷവീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ
സര്‍ റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ പാട്ട് നേരില്‍ കേട്ടാണ് സുചിത്ര ത്രില്ലടിച്ചിരിക്കുന്നത്.

കൗമാരകാലം മുതല്‍ സുചിത്രയ്ക്ക് കടുത്ത ആരാധനയാണ് റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിനോട്.
വേദിയില്‍ സ്റ്റിവാര്‍ട്ട് പാടുന്നത് കേട്ട് മതിമറന്ന് ആവേശം കൊള്ളുന്ന സുചിത്രയുടെ
വീഡിയോയാണ് വൈറലാകുന്നത്. മകള്‍ വിസ്മയയാണ് അമ്മയുടെ സ്വപ്‌നം സഫലമാക്കി കൊടുത്തത്.
വിസ്മയ തന്നെയാണ് അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ അമ്മയുടെയും
ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാര്‍ട്ടിനു ഹൃദയം നിറഞ്ഞ നന്ദി.
എന്റെ അമ്മയെ അറിയുന്നവര്‍ക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും
വിശിഷ്ടവുമാണെന്ന്, എന്നു പറഞ്ഞാണ് വിസ്മയ വീഡിയോ പങ്കിട്ടിരിക്കുന്നത്.

സുചിത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സുചിത്രയെ
ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നതെന്ന് ആരാധകര്‍ പറയുന്നു.
