# പണ്ടത്തെ നോവലുകളിൽ കാണുന്ന സ്ത്രീകഥാപാത്രങ്ങളുടെ ആകാരവടിവ്! അടുത്ത ജന്മം ജനിക്കുവാണെങ്കിൽ സുചിത്രയെ പോലെയാകണം, നടിയെ കുറിച്ചുള്ള വൈറൽ കുറിപ്പ് 

- Link: https://ml.b4blaze.com/film-news/suchithra-nair-about-post-viral
- Published: 2024-01-30T16:11:20+05:30
- Author: Suji

മിനിസ്ക്രീൻ രംഗത്തെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയാണ് സുചിത്ര നായർ, ഇപ്പോൾ മലൈക്കോട്ട
വാലിബൻ എന്ന ചിത്രത്തിലെ മാത൦ഗി  എന്ന വേഷത്തിൽ മിന്നുന്ന പ്രകടനമാന് താരം കാഴ്ച്ച 
വെച്ചത്, ഇപ്പോൾ താരത്തിന്റെ സൗന്ദര്യത്തെ വർണ്ണിച്ചുകൊണ്ടെത്തിയിരിക്കുകയാണ് സംഗീത
ലക്ഷ്മൺ, ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ സുചിത്രയെ പോലൊരു സുന്ദരിയായി ജനിക്കണം. കുറച്ചു
നാളുകൾക്ക് മുൻപ് താൻ ഒരു വീഡിയോ കണ്ടു, ഒരു ചടങ്ങിനിടയിൽ തന്റെ സാരി ചൊവിനെ ആക്കുന്ന
പെൺകുട്ടിയെ, എന്റെ കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഭൂമിയിലെ സുന്ദരിയായ രൂപം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/suchithra4.jpeg?
resize=640%2C796&ssl=1)

പണ്ടത്തെ മലയാള മനോരമ നോവലിലെസ്ത്രീ  കഥപാത്രങ്ങളുടെ ചിത്ര രചന പോലെ ആകാരവടിവും, വരച്ചു
വെച്ചതുപോലെയുള്ള കണ്ണുകളും,ചുണ്ടും, മൂക്കുത്തിയും മലമ്പുഴയിലെ, ശംഖു മുഖത്തും സഥാപിച്ചിട്ടുള്ള
കാനായി കുഞ്ഞിരാമന്റെ ശില്പങ്ങൾ പോലെ , ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിലും പെണ്ണായി
തന്നെ ജനിക്കണമെന്നാണ് തന്റെ ആഗ്രഹം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/suchithra5.jpg?resize
=1076%2C603&ssl=1)

എന്നാൽ സുചിത്രയുടെ ആ വീഡിയോ കണ്ടപ്പോൾ  ഒരു  തരിപോലും അസൂയ തോന്നിയില്ല, പിന്നെ എനിക്കൊരു
മോഹം തോന്നിയത് ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഈ സ്ത്രീയെ പോലെ ജനിക്കണമെന്നാണ്. മുൻപ്
താൻ സീരിയലുകൾ അങ്ങനെ കാണാത്തതുകൊണ്ട് ഈ സുന്ദരരൂപം താൻ കണ്ടിരുന്നില്ല. എന്നാൽ ഒരു
അഭിമുഖം താൻ കണ്ടുസുചിത്രയുടെ, അന്നാണ് ഈ സൗന്ദര്യം താൻ കണ്ടത്, വാലിബൻ  ഞാൻ തീയറ്ററിൽ
കാണാമെന്ന് ചിന്തിച്ചില്ല എന്നാൽ സുചിത്രയെ കാണാനുള്ള വ്യഗ്രത കൊണ്ടാണ് താൻ സിനിമ കണ്ടത്.
നന്ദി ലിജോ ജോസ് നന്ദി ഷിബു ബേബി ജോൺ സുചിത്രയുടെ സൗന്ദര്യം ബിഗ് സ്ക്രീനിലും കൊണ്ടുവന്നതിന്
സംഗീത ലക്ഷ്മൺ കുറിക്കുന്നു
