# കടം കയറി സ്വത്തുക്കൾ എല്ലാം വിൽക്കേണ്ടി വന്നു, കാവേരിയുടെ ജീവിതത്തെ കുറിച്ച് സുചിത്ര

- Link: https://ml.b4blaze.com/film-news/suchitra-about-kaveri
- Published: 2023-08-03T17:34:37+05:30
- Author: Devika

പ്രേഷകർക് ഏറെ പ്രിയങ്കരിയായ താരമാണ് കാവേരി. വളരെ ചെറിയ പ്രായത്തിൽ തന്നെ കാവേരി സിനിമയിൽ
തന്റെ അരങ്ങേറ്റം നടത്തിയിരുന്നു. ബാലതാരമായിട്ടാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം
നടത്തുന്നത് എങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു. നായികയായും സഹോദരിയെയും 
കൂട്ടുകാരിയേയും എല്ലാം സിനിമയിൽ സജീവമായ താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്.
നിരവതി ആരാധകരാണ് താരത്തിന് ഇന്നും ഉള്ളത്. ശാലീനതയും നിഷ്ക്കളങ്കതയും നിറഞ്ഞ മുഖം 
ആണ് താരത്തിനെ മറ്റുള്ളവരിൽ നിന്നും എന്നും വ്യത്യസ്ത ആക്കിയത്. സിനിമയിൽ തിളങ്ങി നിന്ന
സമയത്ത് ആണ് കാവേരി സംവിധായകൻ സൂര്യ കിരണിനെ വിവാഹം കഴിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/kaveri.jpg?resize
=454%2C293&ssl=1)

പ്രണയിച്ചാണ് ഇരുവരും വിവാഹിതർ ആയത് എങ്കിലും ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല എന്നതാണ്
സത്യം. സിനിമ സീരിയൽ താരം സുചിത്രയുടെ മൂത്ത സഹോദരൻ ആണ് സൂര്യ കിരൺ. ഇപ്പോൾ കാവേരിയും
സൂര്യ കിരണും ബന്ധം പിരിയാൻ ഉണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സുചിത്ര. ചെറുപ്പത്തിലേ
അച്ഛൻ നഷ്ട്ടമായ തനിക്ക് അച്ഛനും ചേട്ടനും ആയിരുന്നു സൂര്യ കിരൺ എന്നും അദ്ദേഹത്തിനോട്
സംസാരിക്കാൻ പോലും തനിക്ക് പേടി ആയിരുന്നു എന്നുമാണ് സുചിത്ര പറയുന്നത്. കാവേരിയുമായും
താൻ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു എന്നും സഹോദരിമാരെ പോലെയാണ് തങ്ങൾ കഴിഞ്ഞിരുന്നത്
എന്നും സുചിത്ര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kaveri.jpg?resize
=425%2C700&ssl=1)

എന്നാൽ സാമ്പത്തികമായിരുന്നു ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്ന പ്രശ്നം. ചേട്ടനും കാവേരിയും
ചേർന്ന് ഒരു സിനിമ നിർമ്മിച്ചിരുന്നു. എന്നാൽ ഈ ചിത്രം വലിയ രീതിയിൽ തന്നെ പരാചയപ്പെടുകയായിരുന്നു.
അതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഇരുവർക്കും ഉണ്ടായത്. കേരളത്തിലെ പ്രോപ്പർട്ടികൾ 
എല്ലാം വിൽക്കേണ്ടി വന്നു. സ്വത്തുകൾ എല്ലാം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതാണ് ഇരുവർക്കും
ഇടയിൽ ഉണ്ടായ പ്രശ്നത്തിന്റെ തുടക്കം എന്നും ഇതിൽ നിന്നുമാണ് പിന്നീട് പല പ്രശ്നങ്ങളും
ഉണ്ടായത് എന്നുമാണ് സുചിത്ര പറയുന്നത്.
