# പലർക്കും പല ഡിമാൻഡ് ആണ്, വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞു സുചിത്ര

- Link: https://ml.b4blaze.com/film-news/suchitra-about-marriage-2
- Published: 2023-10-04T08:38:41+05:30
- Author: Devika

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത
വാനമ്പാടി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിൽ ആണ് സുചിത്ര ആദ്യമായി പ്രേക്ഷകർക്ക് 
മുന്നിൽ എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഏഷ്യാനെറ്റിൽ
സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിലും സുചിത്ര പങ്കെടുത്തിരുന്നു. എന്നാൽ ഷോയിൽ പങ്കെടുത്തതോടെ
താരത്തിന് കുറച്ചധികം വിമർശകരും ഉണ്ടായി എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിൽ
നിന്ന് പുറത്ത് വന്നതിനു ശേഷം കുറച്ച് നാളുകൾ സുചിത്ര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല
എന്നതാണ് സത്യം. എന്നാൽ അടുത്തിടെ താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/suchitra-nair.jpg?
resize=583%2C713&ssl=1)

എന്നാൽ താരം ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്നു തുറന്നു പറയുകയാണ്
സുചിത്ര. ഒരുപാട് വിവാഹ ആലോചനകൾ തനിക്ക് വരാറുണ്ട്. എന്നാൽ നിശ്ചയം ഉറപ്പിക്കുന്നതിന്റെ
വക്കിൽ എത്തുമ്പോൾ പലർക്കും പല ഡിമാൻഡ് ആണ്. അഭിനയം നിർത്തണം നൃത്തം നിർത്തണം എന്നൊക്കെയാണ്
പലരും പറയുന്നത്. അഭിനയം വേണമെങ്കിൽ ഞാൻ നിർത്താം. പക്ഷെ നൃത്തം അവസാനിപ്പിക്കാൻ എനിക്ക്
ഒരിക്കലും കഴിയില്ല. കാരണം നൃത്തം എന്റെ ജീവൻ ആണ്. പലരും പറയുന്നത് അഭിനയിക്കാൻ പോകുന്നവർ
ഒക്കെ പെട്ടന്ന് ഡിവോഴ്സ് ആകുമെന്നാണ്. ഒരാൾ ഇത് ചോദിച്ചപ്പോൾ വീട്ടിൽ ഇരിക്കുന്നവർ
ഡിവോഴ്സ് ആകാറില്ലേ എന്ന് ഞാൻ തിരിച്ച് ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/suchitra-nair-images.
jpg?resize=736%2C920&ssl=1)

വേറൊരാൾ പറയുന്നത് എന്റെ ഭാര്യയെ മറ്റൊരാൾ നോക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നാണ്.
ഒരാൾ പറയുന്നത് നീ ലിപ്സ്റ്റിക്ക് ഇടരുത്, നിന്റെ ചുണ്ടുകൾ മറ്റുള്ളവർ ശ്രദ്ധിക്കും,
നീ സാരി ഉടുക്കരുത്, നിന്റെ ശരീരം മറ്റുള്ളവർ കാണും, നീ കണ്ണെഴുതരുത് എന്നൊക്കെയാണ്.
എന്നാൽ ഈ പറയുന്ന ആളുകൾ ഒക്കെ യോ യോ ആയിട്ട് നടക്കുന്നവർ ആണ്. നീ എന്റെ ഭാര്യ ആയിരിക്കുമ്പോൾ
നിന്നെ മറ്റൊരാൾ ഇഷ്ട്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല എന്നൊക്കെയാണ് ചിലർ പറയുന്നത്.
അത് കൊണ്ടാണ് താൻ ഇന്നും വിവാഹിത ആകാതിരിക്കുന്നത് എന്നുമാണ് സുചിത്ര പറയുന്നത്.

 

 

 

 

 

 
