# വാനമ്പാടി സീരിയൽ നിർത്താൻ കാരണം അത്, തുറന്ന് പറഞ്ഞു സുചിത്ര

- Link: https://ml.b4blaze.com/film-news/suchitra-about-vanampadi
- Published: 2023-10-29T10:01:26+05:30
- Author: Devika

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി സീരിയലിനു ആരാധകർ ഏറെയാണ് ഉണ്ടായിരുന്നു.
സീരിയൽ അവസാനിച്ച് വർഷങ്ങൾക്ക് ഇപ്പുറം അതിലെ കഥയും കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ
നിന്ന് പോയിട്ടില്ല എന്നതാണ് സത്യം. വളരെ പെട്ടന്ന് ആണ് താരങ്ങൾ കുടുംബ പ്രേഷകരുടെ 
മനസ്സിൽ സ്ഥാനം നേടിയത്. എന്നാൽ അപ്രതീക്ഷിതമായാണ്  പരമ്പര അതിന്റെ അണിയറ പ്രവർത്തകർ
അവസാനിപ്പിച്ചത്. പരമ്പരയിൽ കൂടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് വേഷത്തിൽ
എത്തിയ സുചിത്ര ആണ്. എന്നാൽ ഇപ്പോൾ അതിന്റെ കാരണം  എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്
ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ സുചിത്ര.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/suchitra.jpg?resize
=477%2C572&ssl=1)

ലൊക്കേഷനിൽ താരങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ആണ് വാനമ്പാടി
പെട്ടന്ന് അവസാനിപ്പിക്കാൻ കാരണം എന്നാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ വാക്കുകൾ 
ഇങ്ങനെ, പരമ്പര  ആദ്യം 1000 എപ്പിസോഡുകൾ കൊണ്ട് പോകണമെന്നായിരുന്നു നിർമ്മാതാക്കളുടെ
ആഗ്രഹം. എന്നാൽ മുന്നൂറ് എപ്പിസോഡുകൾ കഴിഞ്ഞപ്പോഴേക്കും പ്രേക്ഷകർക്കും അതിലെ അഭിനേതാക്കൾക്കും
മടുത്ത് തുടങ്ങി. അങ്ങനെ പരമ്പര പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റിൽ
അഭിനേതാക്കൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. മുന്നൂറ് എപ്പിസോഡുകൾ വരെ 
കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയി മുന്നോട്ട് പോയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/suchitra-nair.jpg?
resize=583%2C713&ssl=1)

എന്നാൽ അത് കഴിഞ്ഞപ്പോഴേക്കും താരങ്ങൾക്കിടയിൽ ക്ലാഷ് ഉണ്ടായി. ആ ക്ലാഷിനു ശേഷം താരങ്ങളെ
എല്ലാം ഒന്നിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല. ഓരോ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.
നിങ്ങൾ ഇങ്ങനെ ആണെങ്കിൽ പരമ്പര ഇവിടെ വെച്ച് നിർത്താം എന്ന് നിർമ്മാതാക്കൾ പറഞ്ഞു. 
അങ്ങനെ എല്ലാവരും എല്ലാം പറഞ്ഞു അവസാനിപ്പിച്ച് മുന്നോട്ട് പോയ സമയത്ത് ആണ് കൊറോണ വരുന്നത്.
അതോടെ നിർമ്മാതാക്കൾ കൂടുതൽ പരുങ്ങലിൽ ആകുകയായിരുന്നു. അത് കൊണ്ട് തന്നെ അധികം വൈകാതെ
പരമ്പര അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് സുചിത്ര പറയുന്നത്.
