# സുദേവിനോട് അറിയാതെ പറഞ്ഞുപോയി..! ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള ആ രഹസ്യം..!

- Link: https://ml.b4blaze.com/film-news/sudev-reveals-a-secret-about-bheeshma-parvam-movie
- Published: 2022-02-28T13:26:11+05:30
- Author: Rahul

ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന സിനിമയാണ് ഭീഷ്മ
പര്‍വ്വം. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സിനിമയിലെ മമ്മൂട്ടിയുടെ
മൈക്കിള്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് നടന്‍
സുദേവ് നായര്‍. മലയാളത്തിലെ ഒരുപാട് സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സുദേവ്. മമ്മൂട്ടി
കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭീഷ്മ പര്‍വ്വത്തിലും സുദേവ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-67-300x169.
jpg?resize=1131%2C637&ssl=1)

ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തെ കുറിച്ച് സുദേവ് പറഞ്ഞ
കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ശരിക്കും ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന
കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു. അതായത് സിനിമയെ മഹാഭാരത്തോട് ചേര്‍ത്ത്
നിര്‍ത്തിയാണ് സുദേവ് പറയുന്നത്. സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-899.jpg?
resize=960%2C538&ssl=1)

ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ
കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന
കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshmaa78-205x300.
jpg?resize=1110%2C1625&ssl=1)

മമ്മൂട്ടിയ്ക്ക് പുറമെ മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളെല്ലാം സിനിമയില്‍ എത്തുന്നുണ്ട്.
ഈ സിനിമയില്‍ യുവ താരങ്ങളും സീനിയറായ ഒരുപാട് പേരുമുണ്ട്… ഇവരെയെല്ലാം കണ്‍ട്രോള്‍
ചെയ്യുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത് എന്നാണ് നടന്‍ സുദേവ് വ്യക്തമാക്കിയിരിക്കുന്നത്.

 

 

 
