# കൊക്കയാറിലും കൂട്ടിക്കലിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കടുവാച്ചനും പിള്ളേരും!

- Link: https://ml.b4blaze.com/film-news/suffering-in-kokkayar-and-kootikkal
- Published: 2021-10-30T11:54:16+05:30
- Author: Rahul

ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതെയാക്കിയ ഈ കഴിഞ്ഞ ഉരുൾ പൊട്ടലിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന
കൊക്കയാര്‍,കൂട്ടിക്കല്‍ പഞ്ചായത്ത് നിവാസികൾക്ക് സഹായവുമായി പൃഥ്വിരാജ്-ഷാജികൈലാസ്
കൂട്ടുകെട്ടിലെത്തുന്ന കടുവയുടെ അണിയറ പ്രവർത്തകർ.രണ്ട് പഞ്ചായത്തുകളിലുമായി ഇരുനൂറ്
കുക്കറുകളാണ് നിലവിൽ നൽകിയിരിക്കുന്നത്.അതെ പോലെ ഈ സഹായം ഏറ്റുവാങ്ങിയിരിക്കുന്നത് 
കൊക്കയാര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പ്രിയയും.കൂട്ടിക്കല്‍ പഞ്ചായത്തിനുവേണ്ടി
13-ാം വാര്‍ഡ് മെമ്പർ മോഹനനുമാണ്.

![kaduva2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/kaduva2.jpg?
resize=1200%2C900&ssl=1)

kaduva2

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് കുറച്ചു നാളത്തെ നിർത്തിവെച്ചിരുന്ന കടുവയുടെ
ചിത്രീകരണം ഈ മാസം 22ന് വീണ്ടും പുനരാരംഭിച്ചിരുന്നു.അതെ പൊലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘എലോണി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി
രണ്ടാംദിവസങ്ങൾക്ക് ശേഷമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.എലോൺ പാക്കപ്പ് 
പറഞ്ഞത് കേവലം പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ്.നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമാ
ലോകത്ത് ചെയ്യുവാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

![kaduva film team help](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
10/kaduva-film-team-help.jpg?resize=867%2C428&ssl=1)

kaduva film team help

അതെ പോലെ കടുവയുടെ രചന നിർവഹിക്കുന്നത് മാസ്റ്റേഴ്‌സ്,ലണ്ടന്‍ ബ്രിഡ്ജ്  എന്നീ ചിത്രങ്ങളുടെ
തിരക്കഥാകൃത്തും ആദം ജോണി’ന്റെ സംവിധായകനുമായ ജിനു എബ്രഹാമാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട
താരങ്ങളായ വിജയരാഘവന്‍,ജനാര്‍ദ്ദനന്‍,സിദ്ദിഖ്,ഹരിശ്രീ അശോകന്‍ സായ് കുമാര്‍,അജു വര്‍ഗീസ്,
രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക എന്നിവർ വളരെ സുപ്രധാന
കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുറത്ത് വരുന്ന  ഏറ്റവും പുതിയ റിപ്പോർട്ടുകൾ
പ്രകാരം ബോളിവുഡിന്റെ പ്രമുഖ നടൻ വിവേക് ഒബ്‌റോയ് ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പക്ഷെ എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഈ ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിന്‍
സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്ന് കൊണ്ടാണ്.

 
