# ഒറ്റ നോട്ടത്തില്‍ നി ഷാരൂഖ് തന്നെ! അച്ഛന്റെ ഫോട്ടോകോപ്പിയെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/suhana-khans-new-click-with-siblings-aryan-and-abram
- Published: 2022-08-23T17:17:53+05:30
- Author: Anu

അച്ഛന്‍ ഷാരൂഖ് ഖാന്റെ തനി പകര്‍പ്പാണ് മകന്‍ ആര്യന്‍ ഖാന്. സഹോദരങ്ങളോടൊപ്പമുള്ള ആര്യന്റെ
പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഒറ്റനോട്ടത്തില്‍ മക്കളായ സുഹാനയേയും അബ്രാമിനെയും
ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ഷാരൂഖ് ഖാന്‍, എന്നാല്‍
 സൂക്ഷിച്ചുനോക്കുമ്പോള്‍ മകന്‍
ആര്യന്‍ ഖാനാണ് ചിത്രത്തിലുള്ളതെന്ന് മനസ്സിലാവും.

ആര്യന്‍ ഖാന്‍ തന്നെയാണ് പുതിയ ചിത്രം പങ്കുവച്ചിട്ടുള്ളത്. ചിത്രം സോഷ്യല്‍ മീഡിയയില്‍
വൈറലായിരിക്കുകയാണ്. ഷാരൂഖുമായുള്ള ആര്യന്റെ അപാരമായ രൂപസാദൃശ്യമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്.

ഒലിവ് പച്ച ടി-ഷര്‍ട്ടും ഗ്രീന്‍ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്‍ ധരിച്ചിരിക്കുന്നത്.
ഡെനിം ടോപ്പും ഷോര്‍ട്‌സുമാണ് സുഹാനയുടെ വേഷം. കറുപ്പ് വസ്ത്രത്തിലാണ് അബ്രാം.

‘എന്തുകൊണ്ടാണ് എന്റെ പക്കല്‍ ഈ ചിത്രങ്ങള്‍ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോള്‍ തരൂ,’
എന്നാണ് ചിത്രത്തിന് താഴെ ഷാരൂഖിന്റെ കമന്റ്.
  മയക്ക് മരുന്ന് കേസിന് ശേഷം സാമൂഹിക
മാധ്യമങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു ആര്യന്‍. അതിനു ശേഷം ആദ്യമായാണ്
ആര്യന്‍ പോസ്റ്റ് പങ്കുവയ്ക്കുന്നത്.
