# സുഹാനയ്ക്ക് കുറച്ച് ഫുഡ്ഡും ഗോൾഡും മാത്രം മതിയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/suhana-mashoora-video
- Published: 2023-04-23T13:30:51+05:30
- Author: Rahul

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക്
ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ
മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം
സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും
അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ
വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ
ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട്
പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/besheer-bashi-suhana-
wedding-anniversary.png?resize=486%2C649&ssl=1)

അതിനുള്ള മറുപടിയും ബഷീർ ബാഷി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഞങ്ങൾ മൂന്ന്
പേരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇതിനിടയിൽ ഞാനും സുഹാനയും തമ്മിൽ അടി ഉണ്ടായിട്ടുണ്ട്,
ഞാനും മഷൂറയും തമ്മിൽ അടി ഉണ്ടായിട്ടുണ്ട്. എന്നാൽ സുഹാനയും മഷൂറയും തമ്മിൽ ഒരിക്കൽ
പോലും അടി ഉണ്ടായിട്ടില്ല. അത് പടച്ചവന്റെ വലിയ ഒരു അനുഗ്രഹം ആണെന്നും ആണ് ബഷീർ ബാഷി
പറയുന്നത്. ഇവർ തമ്മിൽ അടി ഉണ്ടായാൽ അന്ന് തന്നെ വല്ല കയറും എടുത്ത് ഞാൻ തൂങ്ങാൻ കയറേണ്ടി
വരുന്ന അവസ്ഥയിൽ ആണ് എന്ന്നും ബഷീർ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/besheer-bashi-suhana-
wedding-anniversary-.png?resize=385%2C441&ssl=1)

അത് പോലെ തന്നെ ഞങ്ങളുടെ വീഡിയോയ്ക്ക് താഴെ സുഹാനയെ കുറിച്ച് വളരെ മോശം കമെന്റുകളാണ്
വന്നിരുന്നത്. സോനുവിന് ഫുഡും ഗോൾഡും കിട്ടിയാൽ ഹാപി ആകും, വേറെ ഒന്നും വേണ്ട, സുഹാന
എങ്ങനെ ഇതൊക്കെ സഹിക്കുന്നു തുടങ്ങിയ നിരവധി കമെന്റുകൾ ഒക്കെ വരുമായിരുന്നു. എന്നാൽ
ഇതൊക്കെ കണ്ടു ആദ്യം സുഹാന ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവൾ അതൊക്കെ തമാശ
രീതിയിൽ എടുക്കാൻ തുടങ്ങി എന്നും ഇവർ പറഞ്ഞു. മാത്രമല്ല, മഷൂറയ്ക്ക് അവളുടെ വീട്ടിൽ
പോയി നില്ക്കാൻ ഇഷ്ട്ടം ആണെന്നും എന്നാൽ ഞങ്ങൾ ആണ് അവളെ വിടാത്തത് എന്നും അത് കൊണ്ടാണ്
അവളുടെ പ്രസവം പോലും ഇവിടെ തന്നെ നോക്കുന്നത് എന്നും അവൾ പോയാൽ അവളെ ഞങ്ങൾക്ക് മിസ്
ചെയ്യുമെന്നുമാണ് സുഹാന പറഞ്ഞത്.
