# നിങ്ങൾ കാരണമാണ് ഞാൻ ഇങ്ങനെ ആയത് എന്ന് സുഹാന, വീഡിയോ ശ്രദ്ധ നേടുന്നു

- Link: https://ml.b4blaze.com/film-news/suhana-new-happiness
- Published: 2023-08-29T19:00:12+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ബഷീർ ബാഷിയും കുടുംബവും. നിരവധി  ആരാധകരെയാണ് ഈ താര കുടുംബം
സ്വന്തമാക്കിയത്. സുഹാനയുമായി പ്രണയത്തിൽ ആയ ബഷീർ സുഹാനയെ വിവാഹം കഴിക്കുകയായിരുന്നു.
ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. ആ സമയത്ത് ആണ് ബഷീർ മഷൂറയെ പരിചയപ്പെടുന്നതും വിവാഹം
കഴിക്കുന്നതും. മഷൂറയുമായി പ്രണയത്തിൽ ആയപ്പോൾ തന്നെ ബഷീർ സുഹാനയോട് മഷൂറയെ വിവാഹം 
കഴിക്കാനുള്ള അനുവാദംതേടിയിരുന്നു . എന്നാൽ ആദ്യം വിസമ്മതിച്ച സുഹാന പിന്നീട് വിവാഹത്തിന്
സമ്മതം നൽകുകയായിരുന്നു. ബഷീർ തന്നെ ആണ് ബിഗ് ബോസ്സിൽ കൂടി ഈ കഥ ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/besheer-bashi-suhana-
wedding-anniversary.png?resize=358%2C478&ssl=1)

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ താര കുടുംബം. എല്ലാവരും വ്‌ളോഗുകളും റീൽസുകളും ഒക്കെയായി
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇവർ മൂന്ന് പേരും. എല്ലാവരും തങ്ങളുടെ കുടുംബ വിശേഷങ്ങൾ
എല്ലാം ആരാധകരുമായിപങ്കുവെക്കാറുണ്ട് . ഇവർക്ക് ആരാധകർ  ഒരുപാട് ഉണ്ടെങ്കിലും വിമർശകരും
ഏറെയാണ്. പലപ്പോഴും ഇവർ പങ്കുവെക്കുന്ന വിഡിയോകൾക്ക് വിമർശനവുമായി നിരവധി പേരാണ് എത്താറുള്ളത്.
എന്നാൽ വിമർശനങ്ങൾ ഒക്കെ പാടെ അവഗണിച്ച് കൊണ്ടാണ് സന്തോഷകരമായ ജീവിതവുമായി ഇവർ മുന്നോട്ട്
പോകുന്നത്. ഏതൊരു ചെറിയ സന്തോഷവും ഇവർ ആഘോഷം ആകാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/suhana-bashi15fd303573fa53.
jpg?resize=1440%2C1800&ssl=1)

ഇത്തരത്തിൽ ഇപ്പോഴിതാ ബഷീറിന്റെ വീട്ടിൽ ഒരു ആഘോഷം നടന്നിരിക്കുകയാണ്. സുഹാനയ്ക്ക് 
ഗോൾഡൻ പ്ലേയ് ബട്ടൺ കിട്ടിയതിന്റെ സന്തോഷം ആണ് ഇവർ ആഘോഷിക്കുന്നത്. സുഹാനയെ കുറിച്ച്
തങ്ങൾക്ക് അഭിമാനം ആണെന്ന് ആണ് ബഷീർ പറയുന്നത്. ഇനി സുഹാനയ്ക്ക് ഡയമണ്ട് പ്ലെ ബട്ടൺ
ലഭിക്കട്ടെ എന്നാണ് മഷൂറാ പറയുന്നത്. വളരെ കുറച്ച് മാത്രം വീഡിയോ പങ്കുവെച്ച് കൊണ്ടാണ്
സുഹാന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിങ്ങൾ കാരണമാണ് ഞാൻ ഇവിടെ വരെ എത്തിയത് എന്നും
എല്ലാവരോടും തനിക്ക് നന്ദി ഉണ്ടെന്നും ആണ് മഷൂറാ പറയുന്നത്.
