# ‘സന്ദേശമയച്ചിരുന്നെങ്കിൽ അടുത്ത നിമിഷം അവൾക്കായി അദ്ദേഹമെത്തിയേനേ’; ആമിറിനെ കുറിച്ച് സുഹാനിയുടെ അമ്മ

- Link: https://ml.b4blaze.com/film-news/suhani-bhatnagars-mom-on-her-bond-with-aamir-khan
- Published: 2024-02-18T21:41:57+05:30
- Author: Ajay

നടി സുഹാനി ഭട്​നാഗറുടെ മരണം വിശ്വസിക്കാനാകാതെ തകർന്നു നിൽക്കുകയാണ് ബോളിവുഡ്. അപൂർവ
കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസ് ബാധിച്ച് ചികിത്സയിലിക്കെയാണ് സുഹാനി മരിച്ചത്.
ദം​ഗൽ എന്ന ഹിറ്റ് ചിത്രത്തിൽ ബബിത ഫോഗട്ടിൻറെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായ
താരമാണ് സുഹാനി. 2016-ലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ ആമിർ ഖാൻ മകളോട് സംസാരിക്കാറുണ്ടായിരുന്നുവെന്നാണ്
സുഹാനി ഭട്​നാഗറുടെ മാതാവ്  പൂജ ഭട്‌നാഗർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/AAmirkhan.jpg?resize
=1200%2C628&ssl=1)

‘അവർ മിക്കപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ നല്ലൊരു മനുഷ്യനെന്നാണ് അവൾ
വിളിച്ചിരുന്നത്. ഞങ്ങൾ അദ്ദേഹത്തിന് അവളുടെ മരണ വാർത്തകൾ പങ്കുവച്ചിരുന്നില്ല. കാരണം
അദ്ദേഹത്തിനത് വലിയ വിഷമമാകും എന്നറിയാവുന്നതുകൊണ്ട്’ – പൂജ ഭട്നാ​ഗർ പറഞ്ഞു. എന്നാൽ
ഞങ്ങൾ സന്ദേശമയച്ചിരുന്നെങ്കിൽ അദ്ദേഹം അടുത്ത നിമിഷം അവൾക്കായി ഇവിടെയുണ്ടാകുമായിരുന്നു.
അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഞങ്ങളെ വ്യക്തിപരമായി വിളിച്ചാണ്
മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്– പൂജ കൂട്ടിച്ചേർത്തു.
