# വെറും ഇരുപത് മാസങ്ങൾ മാത്രമാണ് ഞാൻ ഇടവേള എടുത്തത്

- Link: https://ml.b4blaze.com/film-news/suhasini-about-life
- Published: 2023-08-28T09:20:56+05:30
- Author: Devika

നിരവധി ആരാധകർ ഒരു കാലത്ത് ഉണ്ടായിരുന്ന താരമാണ് സുഹാസിനി. ഒരു സമയത്ത് തെന്നിന്ത്യൻ
സിനിമകളിൽ എല്ലാം നിറഞ്ഞു നിന്ന താരം സംവിധായകൻ മണി രത്‌നത്തെ ആണ് വിവാഹം കഴിച്ചത്.
വിവാഹത്തോടെ വളരെ കുറച്ച് നാളുകൾ മാത്രം അഭിനയത്തിൽ ഇടവേള എടുത്ത താരം പിന്നീട് തിരിച്ച്
വരവ് നടത്തിയിരുന്നു. വർഷങ്ങൾക് ഇപ്പുറം ഇന്നും അഭിനയത്തിൽ സജീവമാണ് താരം. മണി രത്‌നത്തിന്റെ
ഭാര്യ മാത്രമല്ല, ഉലക നായകൻ കമൽ ഹാസന്റെ ബന്ധു കൂടിയാണ് സുഹാസിനി. ഒരു സമയത്ത് മലയാള
സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരം ഇപ്പോൾ തമിഴ് തെലുങ് ചിത്രങ്ങളിൽ ആണ് 
കൂടുതൽ അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/suhasini4.jpg?resize
=759%2C422&ssl=1)

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുഹാസിനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
താൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന കുട്ടിയാണ്. ഞാൻ മണി രത്നത്തിന്റെ ഭാര്യയും
കമൽ ഹാസന്റെ ബന്ധുവും ആണ്. എന്നാൽ ആ ലേബൽ ഉപയോഗിച്ച് ഞാൻ ഒരിക്കലും എവിടെ നിന്നും ഓഫറുകൾ
വാങ്ങിച്ചിട്ടില്ല. എനിക്ക് ആഡംബര ജീവിതങ്ങളിൽ ഒന്നും താൽപ്പര്യമില്ല. അങ്ങനെ ഉള്ള 
ജീവിതം എനിക്ക് പേടിയാണ്. ഇപ്പോഴും എന്റെ സ്വന്തം കാലിൽ നിൽക്കാനും എന്റെ സ്വന്തം കഴിവിൽ
അറിയപ്പെടാനും ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ. പണ്ട് ഒരുപാട് അധ്വാനിച്ച്‌ ആണ് കുറച്ച് സമ്പാദിച്ചിട്ടുള്ളത്.

![suhasini0](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/suhasini0.
jpg?resize=500%2C303&ssl=1)

എന്നാൽ ഇപ്പോൾ കുറച്ച് അധ്വാനിച്ച് കൂടുതൽ സമ്പാദിക്കാൻ ഞാൻ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞു
അഭിനയത്തിൽ നിന്നു വിട്ട് നിൽക്കുന്നത് പണ്ട് ഒരു ട്രെൻഡ് ആയിരുന്നു. എന്നാൽ ആ ട്രെൻഡിന്
മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചിരുന്നു. വിവാഹം കഴിഞ്ഞു ഞാൻ അഭിനയത്തിൽ നിന്ന് അധികം 
മാറി നിന്നിട്ടില്ല. ഇരുപത് മാസം മാത്രമാണ് ഞാൻ അഭിനയത്തിൽ നിന്ന് വിട്ട് നിന്നത്. 
അതിന് മുൻപും അതിനു ശേഷവും അഭിനയത്തിൽ സജീവമാകാൻ താൻ ശ്രദ്ധിച്ചിരുന്നു എന്നുമാണ് സുഹാസിനി
പറയുന്നത്.
