# ‘ജീവിതം എനിക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനം’ മകള്‍ക്ക് ആശംസകളുമായി സുജാത

- Link: https://ml.b4blaze.com/film-news/sujatha-mohan-post-about-shwetha-mohan
- Published: 2022-11-19T17:24:36+05:30
- Author: Gargi

നിരവധി ആരാധകരുള്ള ഗായികയാണ് സുജാത മോഹന്‍. മലയാളി ആയ സുജാത തമിഴ്‌നാട്ടിലും പ്രശസ്തയാണ്.
റോജ, മിന്‍സാര കനവ്, പ്രണയ വര്‍ണങ്ങള്‍ തുടങ്ങിയ സിനിമകളില്‍ സുജാത പാടിയ പാട്ട് എവര്‍ഗ്രീന്‍
പാട്ടുകളായി നിലനില്‍ക്കുന്നു. കേരള, തമിഴ്‌നാട് സര്‍ക്കാരിന്റെ നിരവധി പുരസ്‌കാരങ്ങളും
സുജാതയ്ക്ക് ലഭിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sujatha1.jpg?resize
=720%2C720&ssl=1)

യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിയിരുന്ന ബേബി സുജാതയോടു കാണിച്ചിരുന്ന ഇഷ്ടവും സ്‌നേഹവും
ആണ് വര്‍ഷങ്ങള്‍ പിന്നിട്ട് 59 വയസ്സ് കഴിഞ്ഞപ്പോഴും താരത്തോട് പ്രേക്ഷകര്‍ക്ക് ഉള്ളത്.
നിറഞ്ഞ ചിരിയും, എളിമ നിറഞ്ഞ സംസാരവുമാണ് ഈ ഗായികയെ മലയാളികള്‍ ഇന്നും നെഞ്ചേറ്റുന്നതിനു
മറ്റൊരു കാരണം. സുജാതയെ പോലെ തന്നെയാണ് അവരുടെ ഭര്‍ത്താവ് മോഹനെയും പ്രേക്ഷകര്‍ക്ക്
ഏറെ ഇഷ്ടമാണ്.

![Sujatha-Menon-(1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/
cropped-Sujatha-Menon-1.jpg?resize=640%2C853&ssl=1)

സുജാതയുടെ മകള്‍ ശ്വേത മോഹനും പിന്നണി ഗായികയാണ്. ശ്വേത പാടിയ പാട്ടുകള്‍ താരതമ്യേന
കുറവാണെങ്കിലും ഇവയെല്ലാം വന്‍ ജനപ്രീതി നേടിയ ഗാനങ്ങളാണ്. ഇപ്പോഴിതാ ശ്വേത മോഹനു പിറന്നാള്‍
ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സുജാത. തനിക്കു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്
മകളെന്ന് സുജാത കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/sujatha-family.jpg.
image_.784.410.jpg?resize=784%2C410&ssl=1)

ശ്വേതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ പോസ്റ്റ്. ‘ജീവിതം എനിക്കു
നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് നീ. ജന്മദിനാശംസകള്‍. എന്റെ പ്രിയപ്പെട്ടവളെ അനുഗ്രഹിക്കൂ…
അവളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം’, സുജാത കുറിക്കുന്നു.
ശ്വേതയുടെ 37ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തുന്നത്.
