# ഫഹദിന്റേയും അല്ലുവിന്റേയും നഗ്നരംഗം!! തീരുമാനം മാറ്റിയതിനെ കുറിച്ച് സംവിധായകന്‍ സുകുമാര്‍

- Link: https://ml.b4blaze.com/film-news/sukumar-pushpa-film
- Published: 2021-12-29T12:35:10+05:30
- Author: Rahul

തെന്നിന്ത്യയെ ആകെ പ്രകമ്പനം കൊള്ളിച്ച സിനിമയായിരുന്നു അല്ലു അര്‍ജുന്‍ നായകനായി എത്തിയ
പുഷ്പ എന്ന ചിത്രം. മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍
കഥാപാത്രമായി എത്തിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘പുഷ്പ’ 
200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന്
ലഭിക്കുന്നത്. ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാന്‍സും ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.
എന്നാല്‍ ചില വിവാദങ്ങള്‍ക്കും സിനിമ വഴിവെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/pushpa-trailer-300x156.
jpg?resize=913%2C475&ssl=1)

ഇപ്പോഴിതാ സിനിമയുടെ ഒരു പ്രധാന രംഗം ഒഴിവാക്കിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്
പുഷ്പ സിനിമയുടെ സംവിധായകന്‍ സുകുമാര്‍. സിനിമയുടെ ക്ലൈമാക്‌സില്‍ അല്ലു അര്‍ജുനെയും
ഫഹദിനെയും നഗ്നരായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഒരു പ്രത്യേക കാരണം കൊണ്ട്
വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. അതിനുള്ള കാരണവും
അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നഗ്‌നതാ പ്രര്‍ശനം തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ
എന്ന ഭയമാണ് അതില്‍ നിന്ന് പിന്മാറാന്‍ കാരണം. എന്നാല്‍ വിവാദത്തിന്റെ കാര്യത്തില്‍
ചിത്രം ഒട്ടും പിന്നിലല്ല. സാമന്ത അഭിനയിച്ച ഐറ്റം സോംഗും അല്ലു അര്‍ജുന്‍ രശ്മികയുടെ
നെഞ്ചില്‍ സ്പര്‍ശിക്കുന്ന രംഗവുമെല്ലാം വിവാദമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/b1tq4nhq4um2ztuj_1607063849-
300x171.jpeg?resize=981%2C559&ssl=1)

തങ്ങള്‍ ആദ്യം ചിത്രീകരിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് ക്ലൈമാക്സ് ഏറ്റുമുട്ടല്‍ രംഗം.
അല്ലു അര്‍ജുനും ഫഹദും ക്ലൈമാക്‌സ് രംഗത്തിന് നഗ്‌നരായി എത്തേണ്ടതായിരുന്നു. പക്ഷേ,
പഥ്യമല്ലാത്തതിനാല്‍ തങ്ങള്‍ അതിന് പോയില്ല. ഈ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും പുഷ്പ
കുറച്ച് റോ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് ചിത്രമായി കണക്കാക്കപ്പെടുന്നു എന്നാണ് സുകുമാര്‍
മാധ്യമങ്ങളോട് പറഞ്ഞത്.
